രാഹുല്‍ ഗാന്ധി | Photo: PTI
രാഹുല്‍ ഗാന്ധി അയോഗ്യന്‍: ലോക്‌സഭാ അംഗത്വം റദ്ദാക്കി
കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കി. എല്ലാ കള്ളന്മാരുടെയും പേരുകളിലും മോഡിയെന്നു കാണാമെന്ന പരാമാര്‍ശത്തിന്റെ പേരില്‍ രാഹുലിന് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ച് വ്യാഴാഴ്‌ച്ച മുതല്‍ എംപി സ്ഥാനത്തു നിന്നുളള അയോഗ്യത പ്രാബല്യത്തില്‍ വരും. വയനാട് ലോകസഭ മണ്ഡലത്തില്‍ നിന്നാണ് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ലോകസഭ സ്‌പീക്കര്‍ അയോഗത്യ കല്‍പ്പിച്ചതോടെ വയനാട് മണ്ഡലത്തിനെ പ്രതിനിധീകരിക്കുവാന്‍ എംപി ഇല്ലാതായി. അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷത്തില്‍ ഏറെ ഉള്ളതിനാല്‍ വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിടയുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.
സൂറത്തിലെ ചീഫ് ജുഡീഷ്യ മജിസ്‌ട്ര്‌റ്റു കോടതിയാണ് അപകീര്‍ത്തിക്കേസ്സില്‍ രാഹുലിനെ വ്യാഴാഴ്‌ച്ച (23-3-23) രണ്ടു വര്‍ഷത്തെ തടവിന് വിധിച്ചത്. ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണ്ണേശ് മോഡിയാണ് രാഹുലിന് എതിരെ അപകീര്‍ത്തി കേസ്സ് നല്‍കിയത്. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പ് വേളയിലാണ് രാഹുലിന്റെ വിവാദ പരാമര്‍ശം. വിധിക്കെതിരെ അപ്പില്‍ നല്‍കാന്‍ ഒരു മാസം കോടതി അനുവദിച്ചിരുന്നു. അപ്പീല്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതിന് ഇടയിലാണ് ലോക സഭയിലെ എംപി സ്ഥാനത്തു നിന്നും നീക്കം ചെയ്യുന്ന തീരുമാനം പുറത്തു വന്നത്. ലോകസഭ സെക്രട്ടറിയേറ്റിന്റെ നടപടിക്കതിരെ കോടതിയെ സമീപിക്കുവാനുള്ള സാധ്യതകളും കോണ്‍ഗ്രസ്സ് നേതൃത്വം ആലോചിക്കുന്നതാണ്.