
TMJ Daily
രാഹുല്‍ ഗാന്ധി അമേരിക്ക സന്ദര്‍ശിക്കുന്നു
06 Sep 2024 | 1 min Read
TMJ News Desk
ലോക സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച്ച അമേരിക്കയിലെത്തും. 2024-ലെ ലോക സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഹുലിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. 8 മുതല്‍ 11 വരെയുള്ള സന്ദര്‍ശന വേളയില്‍ വാഷിംഗ്ടണ്‍ ഡിസി, ഡള്ളാസ് എന്നിവിടങ്ങളിലാണ് രാഹുല്‍ ചിലവഴിക്കുകയെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മേധാവി സാം പിട്രോഡ പറഞ്ഞു.
പ്രവാസി ഇന്ത്യക്കാരും ബിസിനസ് നേതാക്കളുമായി അദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്തി നരേന്ദ്ര മോഡി യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തില്‍ പങ്കെടുക്കുന്നതിന് സെപ്റ്റംബറില്‍ അമേരിക്കയില്‍ എത്തുന്നതിന് മുന്‍പാണ് രാഹുലിന്റെ സന്ദര്‍ശനം. അമേരിക്കന്‍ രാഷ്ട്രീയ നേതൃത്വത്തിലെ പ്രമുഖരുമായും നയകര്ത്താക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തുമെന്ന് കരുതപ്പെടുന്നു.
#Daily
Leave a comment