TMJ
searchnav-menu
post-thumbnail

TMJ Daily

മുൻകൂർ ജാമ്യത്തിനായി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ

05 Dec 2025   |   1 min Read
TMJ News Desk

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. യുവതിയെ ബലാത്സംഗം ചെയ്യുകയും, ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷ നൽകിയത്. ജില്ലാ കോടതിയിൽ നൽകിയ ഹർജിയിലെ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലും ഉള്ളത്.

നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചാണ് രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നിഷേധിച്ചത്. അന്വേഷണത്തെ ബാധിക്കുമെന്നും, സാക്ഷികളെ സ്വാധീനിക്കാനും, തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ് നസീറ ജാമ്യം നിഷേധിച്ചത്. പുതുതായി ചുമത്തിയ ബലാത്സംഗ കേസിന്റെ എഫ്ഐആർ ഇന്നലെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കുകയും, കോടതി അത് പരിശോധിക്കുകയും ചെയ്തു.


#Daily
Leave a comment