TMJ
searchnav-menu
post-thumbnail

TMJ Daily

രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ

06 Dec 2025   |   1 min Read
TMJ News Desk

റസ്റ്റ് തടയാനുള്ള ശ്രമങ്ങളുമായി രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യഹർജി സമർപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രണ്ടാമത്തെ ലൈംഗിക കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ആദ്യത്തെ കേസിൽ അറസ്റ്റ് തടയാനുള്ള ഉത്തരവ് ഹൈക്കോടതിയിൽ നിന്നും മാങ്കൂട്ടത്തിൽ നേടിയിരുന്നു. കോടതി കേസ് പരിഗണിക്കുകയാണ്.

ഈ മാസം 15 വരെയാണ് ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുന്നത്. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്നും ലഭിച്ച വിധിപകർപ്പുമായാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. പത്ത് ദിവസമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിലാണ്. കർണാടകയിലാണ് മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണസംഘം വിശ്വസിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആദ്യ കേസിലെ പ്രാഥമിക വാദം നടക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്യുന്നത്. പരാതിയിൽ വ്യക്തതയില്ലാത്തതും, പരാതിക്കാരിയുടെ മൊഴിയെടുക്കാൻ കഴിയാത്തതും കാരണം രണ്ടാമത്തെ കേസിൽ കൂടുതൽ അന്വേഷണം നടന്നില്ലെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റിന് സാധ്യതയുള്ളതിനാലാണ് ഈ കേസിലും രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.


#Daily
Leave a comment