TMJ
searchnav-menu
post-thumbnail

TMJ Daily

എസ്ഡിപിഐയുടെ ഓഫീസുകളില്‍ റെയ്ഡ്

06 Mar 2025   |   1 min Read
TMJ News Desk

രാജ്യത്ത് 10 സംസ്ഥാനങ്ങളിലായി 12 ഇടങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) ഓഫീസുകളില്‍ റെയ്ഡ്. തിങ്കളാഴ്ച്ച കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. നിരോധിത പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്.

എസ്ഡിപിഐയുടെ ആസ്ഥാനമടക്കം ഡല്‍ഹിയില്‍ രണ്ട് സ്ഥലങ്ങളിലും തിരുവനന്തപുരം, മലപ്പുറം, ബംഗളുരു, ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍, മഹാരാഷ്ട്രയിലെ താനെ, തമിഴ്‌നാട്ടിലെ ചെന്നൈ, ഝാര്‍ഖണ്ഡിലെ പാകൂര്‍, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ഉത്തര്‍പ്രദേശിലെ ലഖ്‌നൗ, രാജസ്ഥാനിലെ ജയ്പൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

ഫൈസി ഇഡിയുടെ കസ്റ്റഡിയിലാണ്. തിങ്കളാഴ്ച്ച ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് ഫൈസി അറസ്റ്റിലായത്. 2024 ജനുവരിയില്‍ ഫൈസിയുടെ മൊഴി രേഖപ്പെടുത്തിയശേഷം 2025 ഫെബ്രുവരി വരെ അനവധി തവണ ഏജന്‍സി ഫൈസിയെ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍, അന്വേഷണ സംഘത്തിന് മുന്നില്‍ ഫൈസി ഹാജരായിരുന്നില്ല.

മലപ്പുറത്ത് രാവിലെ 10 മണിയോടെ ആരംഭിച്ച റെയ്ഡ് ഉച്ചയോടെ അവസാനിച്ചു.



#Daily
Leave a comment