TMJ
searchnav-menu
post-thumbnail

TMJ Daily

കേരളത്തിലെ റെയില്‍വേ വികസനം: കേന്ദ്രത്തെ വിമര്‍ശിച്ച് ഇ ശ്രീധരന്‍

07 Jan 2025   |   1 min Read
TMJ News Desk

കേരളത്തിന്റെ റെയില്‍വേ വികസനകാര്യത്തില്‍ കേന്ദ്ര റെയില്‍വേ ബോര്‍ഡിനെ വിമര്‍ശിച്ച് ഇ ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാറിന് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അയച്ചിട്ടുണ്ട്.

കേരളം സര്‍ക്കാര്‍ സമര്‍പ്പിച്ച സെമി ഹൈ-സ്പീഡ് റെയില്‍ പദ്ധതിക്ക് പകരം റെയില്‍വേ ബോര്‍ഡ് കേരളത്തിന് മുന്നില്‍ വച്ച നിര്‍ദ്ദേശത്തെ കാഴ്ച്ചപ്പാടും പ്രൊഫഷണലിസവും ഇല്ലാത്തതെന്ന് ശ്രീധരന്‍ വിമര്‍ശിച്ചു. യാത്രക്കാര്‍ക്കുള്ള ട്രെയിനുകളും ചരക്കുവണ്ടികളും ഒരേ ബ്രോഡ്‌ഗേജ് പാതയിലൂടെ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പദ്ധതിയാണ് റെയില്‍വേ ബോര്‍ഡ് മുന്നോട്ടുവച്ചത്.

കേരളം സമര്‍പ്പിച്ച ഹൈ-സ്പീഡ് റെയില്‍ പദ്ധതിയുടെ ഡിപിആര്‍ പുതുക്കി നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. കേരളം സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ് നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന് പകരം ബ്രോഡ് ഗേജ് ആക്കി പദ്ധതി പുതുക്കി നല്‍കാനാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്.

ഹൈ-സ്പീഡ് പാതകളില്‍ ഇരുഗതാഗതവും അതീവ അപകടകരമാണെന്നും റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ ഈ പദ്ധതി അംഗീകരിക്കില്ലെന്നും ശ്രീധരന്‍ പറയുന്നു. കൂടാതെ, 160 കിലോമീറ്റര്‍ വേഗം കൈവരിക്കാനുമാകില്ല.





#Daily
Leave a comment