
കെ-റെയില്‍ പദ്ധതിയെ പിന്തുണച്ച് റെയില്‍വേ മന്ത്രി
സാങ്കേതിക-പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കെ-റെയില്‍) സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ വികസനത്തില്‍ കേന്ദ്രവും കേരളവും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു. ചോദ്യത്തിനുള്ള മറുപടിയായല്ല റെയില്‍വേ പദ്ധതികളുടെ വിലയിരുത്തലിന് ശേഷം സംസാരിക്കുമ്പോഴാണ് റെയില്‍വേ മന്ത്രി ഇക്കാര്യം പറഞ്ഞത്.
കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അതുമായി മുന്നോട്ടു പോകാന്‍തന്നെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വൈകാന്‍ കാരണം കേന്ദ്ര അനുമതി ലഭിക്കാത്തതാണെന്നും സര്‍ക്കാര്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹില്‍വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കെ- റെയില്‍ നടപ്പാക്കുന്നതില്‍ തടസ്സങ്ങളള്‍ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
പുതുക്കി നിര്‍മിക്കുന്ന സ്റ്റേഷന്റെ അന്തിമ രൂപരേഖ വിലയിരുത്തുന്നതിനും മറ്റു പരിശോധനകള്‍ക്കും എത്തിയതായിരുന്നു റെയില്‍വേ മന്ത്രി. മഹാരാഷ്ട്ര സര്‍ക്കാരിനു നല്‍കിയ ധാരണാപത്രത്തിന്റെ മാതൃക കേരളത്തിനു നല്‍കി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.