TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

പാലക്കാട് ഡിവിഷനിലെ റെയില്‍വേ ട്രാക്കുകളില്‍ കഴിഞ്ഞവര്‍ഷം പൊലിഞ്ഞത് 541 ജീവനുകള്‍, നടപടിയെടുക്കാനൊരുങ്ങി റെയില്‍വേ

31 Jan 2024   |   1 min Read
TMJ News Desk

പാലക്കാട് ഡിവിഷന് കീഴിലെ റെയില്‍വേ ട്രാക്കില്‍ അപകടമരണങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ അടിയന്തര നടപടിക്കൊരുങ്ങി ദക്ഷിണ റെയില്‍വേ. റെയില്‍വേ ട്രാക്കുകള്‍ മറികടന്നുള്ള പൊതുയാത്രാ മാര്‍ഗങ്ങള്‍ അടച്ചുകെട്ടുന്നത് ഇത്തരത്തിലുള്ള അപകടമരണങ്ങള്‍ വര്‍ധിക്കുന്നത് കൊണ്ടാണെന്നാണ് ദക്ഷിണ റെയില്‍വേയുടെ വിശദീകരണം. 2023 ല്‍ 541 പേരാണ് റെയില്‍വേ ട്രാക്കുകളില്‍ മരണപ്പെട്ടത്.
 
ഓരോ വര്‍ഷവും മരണനിരക്ക് ഉയരുന്നു

റെയില്‍വേ ട്രാക്കിലെ അപകടമരണങ്ങള്‍ ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ച് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2021 ല്‍ ഡിവിഷനില്‍ 292 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിടത്ത് 2023 ആവുമ്പോഴേക്കും 541 ആയി ഉയര്‍ന്നിട്ടുണ്ട്. 2024 ജനുവരിയില്‍ മാത്രം സംഭവിച്ചത് 28 മരണങ്ങളും. റെയില്‍വേ ട്രാക്കുകളില്‍ സംഭവിക്കുന്ന ആത്മഹത്യയും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. 2021 ല്‍ 44 ഉം, 2022 ല്‍ 63 പേരും ആത്മഹത്യ ചെയ്തത് 2023 ല്‍ 67 ആയി ഉയര്‍ന്നിട്ടുണ്ട്.


#Daily
Leave a comment