TMJ
searchnav-menu
post-thumbnail

TMJ Daily

ആദായ നികുതി പരിധി ഉയര്‍ത്തി; 12 ലക്ഷം വരെ നികുതിയില്ല

01 Feb 2025   |   1 min Read
TMJ News Desk

രാജ്യത്ത് പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പ്രഖ്യാപിച്ചു. ആദായ നികുതി ഘടന ലഘൂകരിക്കുമെന്നും നികുതിദായകരുടെ സൗകര്യം പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആദായ നികുതി പരിധി ഉയര്‍ത്തല്‍ പ്രഖ്യാപനവും മന്ത്രി നടത്തി. 12 ലക്ഷം രൂപ വരെ ആദായ നികുതിയില്ല. മുതിര്‍ന്ന പൗരന്‍മാരുടെ ടിഡിഎസ് പരിധിയും ഉയര്‍ത്തി.

നഗരങ്ങളിലെ ദരിദ്രരെ സഹായിക്കുന്നതിനായി സാമൂഹിക- സാമ്പത്തിക വികസന പദ്ധതി അവതരിപ്പിക്കും. 68 ലക്ഷം തെരുവ് കച്ചവടക്കാര്‍ക്ക് ഉപകാരപ്പെട്ട പിഎം സ്വാനിധി പദ്ധതി പരിഷ്‌കരിക്കും. വായ്പകളും യുപിഐ ബന്ധിത ക്രെഡിറ്റ് കാര്‍ഡുകളും നല്‍കുന്നതിനുമൊപ്പം ശേഷി വികസനത്തിനുള്ള പിന്തുണയും നല്‍കും.

ഗിഗ് തൊഴിലാളികളെ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ഐഡി കാര്‍ഡ് നല്‍കും. കൂടാതെ, ആരോഗ്യ കവറും ലഭിക്കും. ഒരു കോടി ഗിഗ് തൊഴിലാളികള്‍ക്ക് ഉപകാരപ്പെടും.

സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തേക്ക് പലിശ രഹിത വായ്പ നല്‍കും. ഇത് സംസ്ഥാനങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ഉപയോഗിക്കണം. ഈ പദ്ധതിക്കായി 1.5 ലക്ഷം കോടി രൂപയാണ് മാറ്റിവച്ചത്.

2047 ഓടെ 100 ഗിഗാവാട്ട് ആണവ വൈദ്യുതി വികസിപ്പിക്കും. ഈ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ആണവോര്‍ജ്ജ നിയമത്തില്‍ ഭേദഗതി വരുത്തും. ചെറിയ മോഡുലാര്‍ റിയാക്ടറുകള്‍ വികസിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ന്യൂക്ലിയാര്‍ എനര്‍ജി മിഷന്‍ സ്ഥാപിക്കും. തദ്ദേശീയമായി വികസിപ്പിച്ച അഞ്ച് ചെറിയ മോഡുലാര്‍ ആണവ റിയാക്ടറുകള്‍ 2033ല്‍ പ്രവര്‍ത്തനസജ്ജമാകും.




#Daily
Leave a comment