TMJ
searchnav-menu
post-thumbnail

TMJ Daily

ശിവൻകുട്ടിക്കെതിരെ രാജ്ഭവൻ

19 Jun 2025   |   1 min Read
TMJ News Desk

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഗവർണ്ണറെ അപമാനിച്ചെന്നും, പ്രോട്ടോക്കോൾ ലംഘിച്ചുവെന്നും രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പ് ആരോപിച്ചു. ഔദോഗിക പരിപാടിക്കിടെ മുൻകൂട്ടി അറിയിക്കാതെ മന്ത്രി ഇറങ്ങിപ്പോയത് തെറ്റായ കീഴ്‌വഴക്കമാണെന്നും വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സ്കൗട്ട് ആന്‍റ് ഗൈഡ്സ് വിദ്യാർത്ഥികൾക്ക് ഗവർണ്ണറും, മന്ത്രിയും ചേർന്ന് സർട്ടിഫിക്കറ്റ് നൽകുന്ന പരിപാടിയാണ് വിവാദത്തിൽ ആയത്. ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം വെച്ചതിനെ തുടർന്നാണ് ശിവൻകുട്ടി പരിപാടി ബഹിഷ്കരിച്ചത്. ഷെഡ്യൂളിൽ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുമെന്ന് ഇല്ലായിരുന്നുവെന്നു മന്ത്രി പറയുന്നു.

കേരള ഗവർണ്ണർ രാജേന്ദ്ര അർലേക്കർ രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങുകളിൽ  ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം പ്രദർപ്പിക്കുന്നുവെന്ന ആരോപണം സംസ്ഥാനത്തെ ഇടതുപക്ഷ മന്ത്രിമാർ ഉന്നയിക്കുന്നു.



#Daily
Leave a comment