TMJ
searchnav-menu
post-thumbnail

TMJ Daily

രാംദേവിന്റെ സര്‍ബത്ത് ജിഹാദ് പരാമര്‍ശം; എല്ലാ വീഡിയോകളും നീക്കം ചെയ്യണം

22 Apr 2025   |   1 min Read
TMJ News Desk

യോഗാ സംരംഭകനായ രാംദേവ് ഹംദര്‍ദിന്റെ റൂഫ് അഫ്‌സ എന്ന പാനീയത്തെ സര്‍ബത്ത് ജിഹാദ് എന്ന് വിശേഷിപ്പിക്കുന്ന വീഡിയോകളെല്ലാം ഉടനടി നീക്കം ചെയ്യണമെന്ന് രാംദേവിന്റെ കമ്പനിയായ പതജ്ഞലിയോട് ഡല്‍ഹി ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. കമ്പനിയുടെ പുതിയ പാനീയം അവതരിപ്പിച്ചു കൊണ്ട് രാംദേവ് റൂഹ് അഫ്‌സയെ വര്‍ഗീയമായി ആക്രമിച്ചിരുന്നു. ജനപ്രിയ സര്‍ബത്ത് ബ്രാന്‍ഡാണ് റൂഹ് അഫ്‌സ.

കോടതിയുടെ മനസാക്ഷിയെ ഞെട്ടിച്ചുവെന്നും ഇത് നീതീകരിക്കാനാകില്ലെന്നും ഹംദര്‍ദിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ട് ജസ്റ്റിസ് അമിത് ബന്‍സാല്‍ പറഞ്ഞു.

റൂഹ് അഫ്‌സയെ അപമാനിക്കുന്നതിന് അപ്പുറം പോയ ഞെട്ടിക്കുന്ന കേസാണിതെന്ന് ഹംദര്‍ദിന്റെ അഭിഭാഷകനായ മുകുള്‍ റോത്തഗി പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന് തുല്ല്യമാണ് രാംദേവിന്റെ പരാമര്‍ശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീഡിയോ ഉടന്‍തന്നെ പിന്‍വലിക്കുമെന്ന് രാംദേവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഭാവിയില്‍ എന്തെങ്കിലും പ്രസ്താവന നടത്തുകയോ പരസ്യങ്ങള്‍ ഇറക്കുകയോ സാമൂഹിക മാധ്യമ കുറിപ്പുകള്‍ ഇടുകയോ ഇല്ലെന്ന് രാംദേവ് സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. മെയ് 1ന് കേസ് വീണ്ടും വാദം കേള്‍ക്കും.




 

#Daily
Leave a comment