TMJ
searchnav-menu
post-thumbnail

TMJ Daily

രഞ്ജി ട്രോഫി: കേരളം 37 റണ്‍സ് ഒന്നാമിന്നിങ്‌സ് ലീഡ് വഴങ്ങി

28 Feb 2025   |   1 min Read
TMJ News Desk

കേരളത്തിന്റെ തന്ത്രങ്ങള്‍ വിദര്‍ഭയ്ക്ക് മുന്നില്‍ വിഭലമായി. രഞ്ജി ട്രോഫി ഫൈനലില്‍ കേരളം 125 ഓവറില്‍ 342 റണ്‍സിന് പുറത്തായി 37 റണ്‍സിന്റെ ലീഡ് വഴങ്ങി. വിദര്‍ഭ 379 റണ്‍സാണ് നേടിയിരുന്നത്.

ആദിത്യ സര്‍വാതെ 185 പന്തില്‍ നിന്നും 79 റണ്‍സും സല്‍മാന്‍ നിസാര്‍ 42 പന്തില്‍ നിന്നും 21 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീന്‍ 59 പന്തില്‍ 34 റണ്‍സും സച്ചിന്‍ ബേബി 235 പന്തില്‍ 98 റണ്‍സും ജലജ് സക്‌സേന 76 പന്തില്‍ 28 റണ്‍സും എടുത്ത് പുറത്തായി.

ഇന്ന് രാവിലെ സര്‍വാതെ- സച്ചിന്‍ കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ വിദര്‍ഭയ്ക്ക് കഴിഞ്ഞത് നിര്‍ണായകമായി. 152 പന്തില്‍ നിന്നും 63 റണ്‍സ് ഈ സഖ്യം കൂട്ടിച്ചേര്‍ത്തിരുന്നു. ഹര്‍ഷ് ദുബൈയുടെ പന്ത് സര്‍വാതെയുടെ ബാറ്റില്‍ തട്ടില്‍ ഡാനിഷ് മലേവാറിന്റെ കൈകളില്‍ എത്തുകയായിരുന്നു.

എന്നാല്‍, വലിയ തിരിച്ചടി വരാനിരിക്കുന്നതേയുള്ളൂ. ക്യാപ്റ്റന്‍ സചിന്‍ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് പിന്നില്‍ വീണു. 98 റണ്‍സെടുത്ത സചിനെ പാര്‍ഥ് രേഖഡെയുടെ പന്തില്‍ കരുണ്‍ നായര്‍ പിടികൂടി.വിദര്‍ഭയുടെ ബൗളര്‍മാരില്‍ ദര്‍ശന്‍, ഹര്‍ഷ് ദുബെ, പാര്‍ഥ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഒന്നാമിന്നിങ്‌സ് ലീഡ് കരസ്ഥമാക്കിയതോടെ ഇനി മത്സരം സമനിലയില്‍ ആയാലും വിദര്‍ഭയ്ക്ക് രഞ്ജി ട്രോഫി കിരീടം നേടാം. അതേസമയം, കേരളത്തിന് കന്നി കിരീടം നേടാന്‍ വിജയിച്ചേ മതിയാകൂ.


#Daily
Leave a comment