
TMJ Daily
രഞ്ജി ട്രോഫി: കേരളം ആറുവര്‍ഷത്തിനുശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍
31 Jan 2025 | 1 min Read
TMJ News Desk
ബീഹാറിനെ തകര്‍ത്ത് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ആറുവര്‍ഷത്തിനുശേഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. കേരളം ഒരിന്നിങ്‌സിനും 169 റണ്‍സിനും വിജയം നേടി.
കേരളത്തിന്റെ 351 റണ്‍സിനെ പിന്തുടര്‍ന്ന് ഇറങ്ങിയ ബീഹാര്‍ രണ്ടാം ദിവസം തന്നെ തോല്‍വി വഴങ്ങി. ആദ്യ ഇന്നിങ്‌സില്‍ 23.1 ഓവറില്‍ 64 റണ്‍സിന് പുറത്തായി ഫോളോഓണ്‍ വഴങ്ങിയ ബീഹാര്‍ രണ്ടാമിന്നിങ്‌സിലും തകര്‍ന്നു. 41.1 ഓവറില്‍ 118 റണ്‍സിന് പുറത്തായി. രണ്ടിന്നിങ്‌സിലും അഞ്ചു വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ജലജ് സക്‌സേനയാണ് കേരളത്തിന് വിജയം സമ്മാനിച്ചത്.
എലൈറ്റ് ഗ്രൂപ്പ് സിയില്‍ കേരളം 29 പോയിന്റോടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഹരിയാന, കര്‍ണാടക, ബംഗാള്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഗ്രൂപ്പ് സിയില്‍ ഉണ്ടായിരുന്നത്.
#Daily
Leave a comment