TMJ
searchnav-menu
post-thumbnail

PHOTO: FACEBOOK

TMJ Daily

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസ്; ജഡ്ജിക്കെതിരെ വധഭീഷണി ഉയര്‍ത്തി ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിടിയില്‍

07 Feb 2024   |   1 min Read
TMJ News Desk

ഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്ഥാപിച്ച ജഡ്ജിയെ വധിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് പിടിയില്‍. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി മുഹമ്മദ് ഹാദിയാണ് അറസ്റ്റിലായത്. സ്വമേധയാ കേസെടുത്ത് പോലീസ് നടപടിയെടുക്കുകയായിരുന്നു. രഞ്ജിത് കേസില്‍ വിധി പറഞ്ഞ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിക്കെതിരെയായിരുന്നു 
അധിക്ഷേപവും ഭീഷണിയും. വധഭീഷണിയെ തുടര്‍ന്ന് ജഡ്ജി ശ്രീദേവിയുടെ ഔദ്യോഗിക വസതിയില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

രഞ്ജിത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീര്‍ മോന്‍, നവാസ് നൈന, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി റാഫി എന്നിവരെയായിരുന്നു ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.

രഞ്ജിത് ശ്രീനിവാസന്‍ വധകേസിലെ അപൂര്‍വ്വവിധി

ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 15 പ്രതികള്‍ക്കും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി.ജി ശ്രീദേവി വധശിക്ഷ വിധിച്ചിരുന്നു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20 നായിരുന്നു കോടതി കണ്ടെത്തിയത്.


#Daily
Leave a comment