രാജ്യത്ത് കോവിഡ് കേസുകളില്‍ അതിവേഗ വര്‍ധന
രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ അതിവേഗ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം മൂവായിരത്തിനു മുകളിലെത്തുന്നത്.
ഒമിക്രോണ്‍ വകഭേദമാണ് നിലവില്‍ രാജ്യത്ത് വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധം ശക്തമാക്കാന്‍ കേന്ദ്ര ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 15,208 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായി. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് രോഗബാധ കൂടുതല്‍.
കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ 765 പേര്‍ക്കും മഹാരാഷ്ട്രയില്‍ 694 പേര്‍ക്കും ഡല്‍ഹിയില്‍ 300 നു മുകളിലുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇന്നലെ മാത്രം അഞ്ചുപേരാണ് വൈറസ് ബാധ മൂലം മരണപ്പെട്ടത്. ഇതില്‍ മൂന്നുമരണം കേരളത്തിലും ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.