
TMJ Daily
റവാഡ ചന്ദ്രശേഖർ സംസ്ഥാന പോലീസ് മേധാവി
30 Jun 2025 | 1 min Read
TMJ News Desk
കേരളത്തിന്റെ 41ആം പോലീസ് മേധാവിയായി മുതിർന്ന ഐപിഎസ് ഓഫീസർ റവാഡ എ ചന്ദ്രശേഖർ. നിലവിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലെ ഉദ്യോഗസ്ഥനാണ് റവാഡ. രാവിലെ നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. നിലവിലെ മേധാവി ഷേഖ് ദർവേശ് സാഹേബ് ഇന്ന് വൈകീട്ട് സ്ഥാനമൊഴിയും.
1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ റവാഡ ചന്ദ്രശേഖർ ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. പുതിയ മേധാവികളുടെ പട്ടികയിൽ ഒന്നാമനായ നിധിൻ അഗർവാളിനെ മറികടന്നാണ് റവാഡയുടെ നിയമനമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ഡിഐജി ആയിരിക്കെയാണ് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയത്.
1994ൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെയ്പ് കേസിൽ പ്രതിയായിരുന്നു റവാഡ ചന്ദ്രശേഖർ. 2012ലാണ് കേസിൽ റവാഡയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കൂത്തുപറമ്പ് വെടിവെയ്പ് നടന്ന സമയത്ത് റവാഡ കണ്ണൂർ എഎസ്പിയായിരുന്നു.
#Daily
Leave a comment


