
ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര
ആര്‍ബിഐ റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു; പലിശ കുറയും
ഇന്ത്യയുടെ റിസര്‍വ് ബാങ്കിന്റെ ധന നയ കമ്മിറ്റി റിപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്റുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചു. നിരക്ക് 6.5 ശതമാനത്തില്‍ നിന്നും 6.25 ശതമാനമായി കുറഞ്ഞു. ഇതോടെ സ്റ്റാന്റിങ് ഡെപോസിറ്റി ഫെസിലിറ്റി നിരക്കും 6 ശതമാനമാകും.
സാമ്പത്തിക സ്ഥിരതയും ഉപഭോക്താക്കളുടെ സംരക്ഷണവും സമ്പദ് വ്യവസ്ഥയുടെ താല്‍പര്യം ആവശ്യപ്പെടുന്നുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.
റിപ്പോ നിരക്ക് കുറയുന്നതിന് ആനുപാതികമായി ഭവന, വാഹന, വിദ്യാഭ്യാസ, കാര്‍ഷിക, സ്വര്‍ണപ്പണയ തുടങ്ങിയ വായ്പകളുടെ പലിശനിരക്കും കുറയും. ആര്‍ബിഐ വളര്‍ച്ചയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് പണപ്പെരുപ്പം കുറയുകയാണെന്നും ലക്ഷ്യമായ 4 ശതമാനത്തോട് അടുത്ത് നില്‍ക്കുന്ന നിരക്ക് 2025-26ല്‍ ഉണ്ടാകുമെന്നും ആര്‍ബിഐ പ്രതീക്ഷിക്കുന്നു.
ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും എല്ലാവരും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.