
യുക്രെയ്‌നുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: റഷ്യ
യുക്രെയ്‌നില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ വേണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യ. ആഗോള ദക്ഷിണ രാജ്യങ്ങളും ബ്രിക്‌സ് പങ്കാളികളും നടത്തുന്ന സമാധാന ശ്രമങ്ങളെ ക്രെംലിന്‍ സ്വാഗതം ചെയ്തു.
ഡിസംബര്‍ 7-ന് പാരീസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് ട്രംപ് റഷ്യയും യുക്രെയ്‌നും തമ്മില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത്.
റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ദിമിത്രി പെസ്‌കോവ് എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്തതും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പറഞ്ഞതും.
ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെന്നും സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നിബന്ധനകള്‍ പുടിന്‍ വിശദീകരിച്ചിട്ടുണ്ടെന്നും പ്രസ്താവന പറയുന്നു. യുക്രെയ്‌നാണ് ചര്‍ച്ചകള്‍ നിരസിച്ചിരുന്നതെന്നും പെസ്‌കോവ് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് സെലന്‍സ്‌കി തടസ്സം നില്‍ക്കുന്നുവെന്ന് റഷ്യ വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം, റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് നയതന്ത്ര പരിഹാരം ഉണ്ടാകണമെന്ന് സെലന്‍സ്‌കി പറഞ്ഞു. യുക്രെയ്ന്‍ നാറ്റോ അംഗത്വം ലഭിക്കുന്നത് വരെ വിദേശ സൈന്യത്തെ രാജ്യത്ത് വിന്യസിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു.