
സിറിയയുമായി പ്രായോഗിക സഹകരണത്തിന് തയ്യാര്‍: പുടിന്‍
സിറിയയിലെ ആഭ്യന്തര സാഹചര്യം സുസ്ഥിരമാക്കാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍-ഷാറയ്ക്ക് സന്ദേശമയച്ചു. സിറിയയുമായി പ്രായോഗിക സഹകരണത്തിന് തയ്യാറാണെന്ന് പുടിന്‍ പറഞ്ഞതായി റഷ്യന്‍ ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയും സിറിയയുമായുള്ള പരമ്പരാഗതമായി സൗഹൃദം ശക്തിപ്പെടുത്തുന്നതിനായി ഉഭയകക്ഷി ബന്ധത്തിലുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും സിറിയന്‍ നേതൃത്വവുമായി പ്രായോഗിക സഹകരണം വളര്‍ത്തിയെടുക്കാന്‍ റഷ്യ തുടര്‍ന്നും തയ്യാറാണെന്ന് പുടിന്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച്ചയില്‍ സിറിയയില്‍ വിഭാഗീയ കൂട്ടക്കൊലകള്‍ നടന്നിരുന്നു. സിറിയയിലെ അസ്ഥിരത മദ്ധ്യേഷ്യയെ മുഴുവനും ബാധിക്കുമെന്നതിനാല്‍ ഏകീകൃതവും സൗഹൃദവുമായ സിറിയയെ കാണാന്‍ താല്‍പര്യമുണ്ടെന്ന് റഷ്യ ഈ മാസമാദ്യം പറഞ്ഞിരുന്നു.
റഷ്യയ്ക്ക് സിറിയയില്‍ രണ്ട് തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ ഉണ്ട്. കൂടാതെ, മുന്‍ പ്രസിഡന്റായ ബാഷര്‍ അല്‍-അസാദിനെ മുഖ്യമായും പിന്തുണച്ചിരുന്നത് റഷ്യയാണ്. അസാദ് ഭരണകൂടം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് ബാഷര്‍ അല്‍-അസാദ് കുടുംബസമേതം റഷ്യയിലേക്ക് പലായനം ചെയ്തിരുന്നു.


