
മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് എങ്കിൽ ആരുമായും സഖ്യത്തിന് തയ്യാർ: ടിവികെ
തമിഴക വെട്രി കഴകം(ടിവികെ) പാർട്ടി അധ്യക്ഷൻ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്ന ഏത് പാർട്ടിയുമായും സഖ്യത്തിന് തയ്യാറെന്ന് ടിവികെ നേതൃയോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് സഖ്യചർച്ചകൾ സജീവമാക്കുന്ന ടിവികെ, പനയൂരിലെ ജില്ലാ അധ്യക്ഷന്മാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. സഖ്യചർച്ചകൾക്കായി പുതിയ സമിതിയെ ടിവികെ നിയോഗിച്ചു. മുന്നണി സംബന്ധിച്ച അന്തിമ തീരുമാനം വിജയിയുടെതാണ്
അതേസമയം, 27 വർഷത്തോളം വിജയിയുടെ പിആർഒ ആയിരുന്ന പി ടി സെൽവകുമാർ, ടിവികെയിൽ വിജയിയുടെ ഏകാധിപത്യമാണെന്നും, വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖറിന് പോലും അർഹിച്ച പ്രാധാന്യം ലഭിക്കുന്നില്ലെന്നും ആരോപിച്ച് ഡിഎംകെയിൽ ചേർന്നു.
തമിഴ്നാട്ടിൽ വിജയ് പര്യടനം തുടരുകയാണ്. ഡിസംബർ 16ന് ഈറോഡിൽ പൊതുയോഗം നടത്താൻ ടിവികെ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് തമിഴ്നാട്ടിൽ വിവിധ സ്ഥലങ്ങളിൽ ടിവികെ,വിജയിയുടെ പര്യടനം നടത്തും.


