TMJ
searchnav-menu
post-thumbnail

TMJ Daily

ബാഴ്സലോണയെ തകർത്ത റയൽ ഫൈനലിൽ

06 Apr 2023   |   1 min Read
TMJ News Desk

സ്പെയിനിലെ പ്രധാന ആഭ്യന്തര മത്സരങ്ങളിൽ ഒന്നായ കോപ്പ ഡെൽ റേയുടെ രണ്ടാംപാദ സെമി ഫൈനലിൽ ബാഴ്സിലോണയെ 4-0 ത്തിന് പരാജയപ്പെടുത്തി ബദ്ധ വൈരികളായ റയൽ മാഡ്രിഡ് ഫൈനലിൽ എത്തി. കരിം ബെൻസേമയുടെ ഹാട്രിക്ക് മികവിലാണ് റയൽ ബാഴ്സയെ തറ പറ്റിച്ചത്. 2014 ന് ശേഷം ആദ്യമായണ് റയൽ കോപ്പ ഡെൽ റേയുടെ ഫൈനലിൽ എത്തുന്നത്.

കളിയുടെ ആദ്യ പകുതിയിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോളിൽ മുന്നിലെത്തിയ റയൽ രണ്ടാം പകുതിയിൽ ബെൻസേമയുടെ മാസ്മരിക പ്രകടനത്തോടെ ബാഴ്സയുടെ സ്വന്തം തട്ടകമായ നൗ ക്യാംപിൽ അവരെ മുട്ടുകുത്തിച്ചു. സെമിയുടെ ഒന്നാം പാദത്തിൽ 1-0 ത്തിന് മുന്നിട്ടു നിന്ന ബാഴ്സയെ ഇതോടെ 4-1 ന് കീഴടക്കി റയൽ ഫൈനലിൽ എത്തി.

സ്പെയിനിലെ ഫുട്ബാൾ പ്രിമീയർ ലീഗായ ലാ ലിഗയിൽ ബാഴ്സ റയലിനേക്കാൾ 12 പോയിന്റ് മുന്നിലാണ്. ജനുവരിയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പിലും ബാഴ്സ റയലിനെ പരാജയപ്പെടുത്തിയിരുന്നു.

#Daily
Leave a comment