TMJ
searchnav-menu
post-thumbnail

TMJ Daily

പാക് വ്യോമതാവളങ്ങളിൽ റെഡ് അലേർട്ട്

11 Nov 2025   |   1 min Read
TMJ News Desk

ദില്ലിയിലെ സ്ഫോടന പശ്ചാത്തലത്തിൽ പാകിസ്ഥാനിൽ സുരക്ഷ വർധിപ്പിച്ചതായി റിപ്പോർട്ട്. എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചതായി സിഎൻഎൻ, ന്യൂസ്18 റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനോ അതിർത്തി കടന്നുള്ള സംഘർഷങ്ങൾക്കോ സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്നാണ് നീക്കം.

നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും, നേരിടാനും തയാറെടുക്കാൻ പാകിസ്ഥാന്‍റെ സെൻട്രൽ കമാൻഡ് എല്ലാ സൈനിക വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്ഥാൻ തങ്ങളുടെ വ്യോമ ആസ്തികൾ സംരക്ഷിക്കുന്നതിനായി പ്രത്യേക മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും, സൈനിക ജെറ്റുകളും നിർണായക സ്ഥാപനങ്ങളും ഏത് ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും വൃത്തങ്ങൾ സ്ഥിരീകരിച്ചു. നവംബർ 11 മുതൽ നവംബർ 12 വരെ നോട്ടീസ് ടു എയർമെൻ (NOTAM) പുറത്തിറക്കിയിട്ടുണ്ട്.




#Daily
Leave a comment