TMJ
searchnav-menu
post-thumbnail

TMJ Daily

വടക്കന്‍ കേരളത്തില്‍ 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്

20 May 2025   |   1 min Read
TMJ News Desk

സംസ്ഥാനത്ത് കാലവര്‍ഷം നാല് ദിവസത്തിനകം എത്തും. അതിന് മുന്നോടിയായി സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്തു. നാല് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്തില്‍ മഴ തുടരും. നദിക്കരയിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും വസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കടലാക്രമണ മുന്നറിയിപ്പും ഉണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ കടല്‍ത്തീരങ്ങളില്‍ ചൊവ്വാഴ്ച്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലകള്‍ കടലാക്രമണത്തിന് കാരണമാകുമെന്നതിനാല്‍ മത്സ്യബന്ധന തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.





#Daily
Leave a comment