TMJ
searchnav-menu
post-thumbnail

TMJ Daily

ദക്ഷിണാഫ്രിക്കന്‍ വെള്ളക്കാര്‍ക്ക് യുഎസില്‍ അഭയാര്‍ത്ഥി പദവി; വിവേചനമെന്ന് ആരോപണം

13 May 2025   |   1 min Read
TMJ News Desk

യുഎസില്‍ നിന്നും കുടിയേറ്റക്കാരേയും അഭയാര്‍ത്ഥികളേയും നാടുകടത്തുകയെന്ന നയം പിന്തുടരുന്ന ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ അഭയാര്‍ത്ഥി പദ്ധതി പ്രകാരം ദക്ഷിണാഫ്രിക്കയില്‍നിന്നും വെള്ളക്കാര്‍ യുഎസിലെത്തി. 59 വെള്ളക്കാരായ ദക്ഷിണാഫ്രിക്കക്കാര്‍ ആണ് യുഎസിലെത്തിയത്. ഇവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കി.

ഇവര്‍ വംശീയ വിവേചനത്തിന്റെ ഇരകളാണെന്ന് ട്രംപ് പറഞ്ഞു. അതേസമയം, അഭയാര്‍ത്ഥി പദവി ലഭിക്കാന്‍ തക്കവണ്ണമുള്ള യാതൊരു പീഡനവും അവര്‍ അനുഭവിച്ചിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പറഞ്ഞു.

യുദ്ധമേഖലകളില്‍ നിന്നടക്കമുള്ള മറ്റെല്ലാ അഭയാര്‍ത്ഥി പ്രവേശനങ്ങളും ട്രംപ് ഭരണകൂടം നിര്‍ത്തിവച്ചിരിക്കുകയാണ്. നൂറുകണക്കിന് കറുത്ത, അഫ്ഗാന്‍ അഭയാര്‍ത്ഥികളെ യുഎസ് തഴയുമ്പോഴാണ് വെള്ളക്കാര്‍ക്ക് പ്രവേശനം ലഭിക്കുന്നതെന്നും ഇത് ക്രൂരമായ വംശീയതയാണെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നു.

വാഷിങ്ടണ്‍ ഡിസിക്ക് സമീപത്തെ വിമാനത്താവളത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ വെള്ളക്കാരെ യുഎസ് അധികൃതര്‍ ഹാര്‍ദവമായി സ്വാഗതം ചെയ്തു.




#Daily
Leave a comment