TMJ
searchnav-menu
post-thumbnail

TMJ Daily

ഓപ്പറേഷന്‍ സിന്ദൂറിന്റെ ട്രേഡ് മാര്‍ക്ക് നേടാന്‍ റിലയന്‍സ് അടക്കമുള്ളവര്‍ രംഗത്ത്

08 May 2025   |   1 min Read
TMJ News Desk

പ്പറേഷന്‍ സിന്ദൂറിന്റെ ട്രേഡ് മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ട്രേഡ് മാര്‍ക്ക്‌സ് രജിസ്ട്രിയില്‍ മെയ് ഏഴിന് അപേക്ഷ നല്‍കി. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഓപ്പറേഷനാണ് സിന്ദൂര്‍. മെയ് എഴിന് പുലര്‍ച്ചെ ഒന്നരയ്ക്കുശേഷമാണ് ഇന്ത്യയുടെ സംയുക്ത സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയത്.

വിദ്യാഭ്യാസ, വിനോദ സേവനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ക്ലാസ് 41 പ്രകാരം ചരക്ക്, സേവനങ്ങള്‍ എന്ന വിഭാഗത്തിലാണ് രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, മറ്റ് മൂന്ന് വ്യക്തികളും ഓപ്പറേഷന്‍ സിന്ദൂറിന്റെ ട്രേഡ് മാര്‍ക്കിനായി അപേക്ഷിച്ചിട്ടുണ്ട്. മുകേഷ് ഛേത്രം അഗ്രവാള്‍, വിരമിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ കമല്‍ സിങ് ഒബേറ, അലോക് കോത്താരി എന്നിവരാണ് രജിസ്‌ട്രേഷന് അപേക്ഷിച്ചത്.




#Daily
Leave a comment