
പ്രശസ്ത അമേരിക്കൻ ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു
ലോകത്തിലെ ഏറ്റവും സൗമ്യനായ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു (88). അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജിയായിരുന്നു ഫ്രാങ്ക്. അദ്ദേഹത്തിന്‍റെ 'കോട്ട് ഇന്‍ പ്രൊവിഡന്‍സ്' എന്ന ഷോ സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധി നേടിയിരുന്നു.
എപ്പോഴും ചിരിച്ച മുഖത്തോട് കൂടെ കാണുന്ന അദ്ദേഹം ഓരോ വ്യക്തിയെയും സഹാനുഭൂതിയോടെ മനസ്സിലാക്കി സൗമ്യമായാണ് വിധി പറഞ്ഞിരുന്നത്.
ജഡ്ജി എന്ന നിലയിലെ ഇടപെടലിന് നിരവധി അവാര്‍ഡുകൾ ഫ്രാങ്ക് കരസ്ഥമാക്കിയിട്ടുണ്ട്. 'ലോകത്തിലെ ഏറ്റവും നല്ലവനായ ജഡ്ജി' എന്ന നിലയിലാണ് ഫ്രാങ്ക് അറിയപ്പെട്ടിരുന്നത്.
അദ്ദേഹത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ട് വഴി ഇന്നലെയാണ് മരണ വിവരം പുറത്തുവിട്ടത്. മരണത്തിന് മണിക്കൂറുകൾ മുന്നേ, തന്നെയും നിങ്ങള്കുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടിരുന്നു.
റോഡ് ഐലൻഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിലെ ചീഫ് ജഡ്ജിയായും റോഡ് ഐലൻഡ് ബോർഡ് ഓഫ് ഗവർണേഴ്സ് ഫോർ ഹയർ എജ്യൂക്കേഷൻ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.


