TMJ
searchnav-menu
post-thumbnail

TMJ Daily

പ്രശസ്ത അസ്‌ട്രോഫിസിക്‌സ് ശാസ്ത്രജ്ഞന്‍ ജയന്ത് നാര്‍ലിക്കര്‍ അന്തരിച്ചു

20 May 2025   |   1 min Read
TMJ News Desk

പ്രമുഖ അസ്‌ട്രോഫിസിക്‌സ് ശാസ്ത്രജ്ഞനായ ഡോ ജയന്ത് വിഷ്ണു നാര്‍ലിക്കര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു.

കോസ്‌മോളജിയില്‍ ഏറെ സംഭാവന നല്‍കിയിട്ടുള്ള അദ്ദേഹം ശാസ്ത്രത്തെ ജനകീയമാക്കുന്നതിലും പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ, കോസ്‌മോളജിയില്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഗവേഷണ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിലും പങ്കുവഹിച്ചിട്ടുണ്ട്.

രാത്രിയില്‍ ഉറക്കത്തിനിടയില്‍ മരിക്കുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

1938 ജൂലൈ 19ന് ജനിച്ച അദ്ദേഹം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഉന്നത വിദ്യാഭ്യാസത്തിനായി കേംബ്രിഡ്ജിലേക്ക് പോയി. അവിടെ അദ്ദേഹം വ്രാങ്ക്‌ലര്‍ ആന്‍ഡ് ടൈസണ്‍ മെഡല്‍ നേടിയിട്ടുണ്ട്.

പഠനശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ചേര്‍ന്നു.

1988ല്‍ യുജിസിയുടെ നിര്‍ദ്ദേശ പ്രകാരം അസ്‌ട്രോണമിക്കും അസ്‌ട്രോഫിസിക്‌സിനുമായി അന്തര്‍ സര്‍വകലാശാല കേന്ദ്രം സ്ഥാപിച്ചു. കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടര്‍ ആയിരുന്നു.

1996ല്‍ ശാസ്ത്രം ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി യുനെസ്‌കോയുടെ കലിംഗ പുരസ്‌കാരം ലഭിച്ചു. 1965ല്‍ 26ാം വയസ്സില്‍ പദ്മ ഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. 2004ല്‍ പദ്മഭൂഷണ്‍ ലഭിച്ചു. 2014ല്‍ അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്‌കാരവും ലഭിച്ചു.


#Daily
Leave a comment