
ചട്ടലംഘനം നടത്തി, ഭക്ഷ്യ വിതരണ കമ്പനികളായ സൊമാറ്റോക്കും സ്വിഗിക്കുമെതിരേ റിപ്പോർട്ട്
ഭക്ഷ്യ വിതരണ കമ്പനികളായ സൊമാറ്റോയും സ്വിഗിയും ക്രമക്കേട് കാട്ടിയെന്ന് അന്വേഷണ റിപ്പോർട്ട്. ഇന്ത്യയുടെ ആൻ്റിട്രസ്റ്റ് ബോഡി നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ രേഖകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് പുറത്തുവന്നത്.
ചില റെസ്റ്റോറൻ്റുകളിൽ നിന്ന് കുറഞ്ഞ കമ്മീഷൻ ഈടാക്കുകയും, മറ്റിടങ്ങളിൽ നിന്ന് ഉയർന്ന കമ്മീഷൻ വാങ്ങുകയും ചെയ്തുവെന്നാണ് സൊമാറ്റോയ്ക്ക് എതിരായ പരാതി. റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സൊമാറ്റോയുടെ ഓഹരി മൂല്യം മൂന്ന് ശതമാനമായി ഇടിഞ്ഞു. സ്വിഗിയുടെ പ്ലാറ്റ്ഫോമിലെ ചില റെസ്റ്റോറൻ്റുകൾക്ക് കൂടുതൽ പ്രാധാന്യം സ്വിഗി നൽകുകയായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് ഐപിഒയിലേക്ക് പോകുന്ന സ്വിഗി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകളില്‍ അന്വേഷണം നേരിടേണ്ടി വരികയും, പിഴശിക്ഷ ഉണ്ടായാല്‍ പണം നല്‍കേണ്ടി വരുമെന്നും കമ്മീഷൻ വ്യക്തമാക്കി.
2022 ലാണ് ഭക്ഷ്യ വിതരണ കമ്പനികൾക്കെതിരെ നാഷണൽ റെസ്റ്റോറൻ്റ് അസോസിയേഷൻ പരാതി നൽകുന്നത്. പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനങ്ങൾ ഭക്ഷണ ശാലകളെ ബാധിക്കുന്നു എന്നായിരുന്നു പരാതി. പരാതിക്ക് പിന്നാലെ ഈ വർഷം മാർച്ചിൽ കമ്മീഷൻ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. വിപണിയിൽ അനാരോഗ്യകരമായ മത്സരാന്തരീക്ഷം സൃഷ്ട്ടിച്ച കമ്പനികൾ കടുത്ത ചട്ടലംഘനം നടത്തിയെന്നും കമ്മീഷൻ വിമർശിച്ചു.