
വിരാട് കോഹ്ലി ഇന്ത്യ വിടും; അതിസമ്പന്നരായ 4,300 ഇന്ത്യാക്കാര്‍ ഈ വര്‍ഷം ഇന്ത്യ വിട്ടുപോയതായി റിപ്പോര്‍ട്ട്
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി രാജ്യം വിടുമെന്നും വിദേശത്ത് താമസം ഉറപ്പിക്കുമെന്നും റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകനായ രാജ്കുമാര്‍ യാദവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ കോഹ്ലി നിലവില്‍ ബോര്‍ഡര്‍-ഗാവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റ് കളിക്കുന്നതിനായി ഓസ്‌ട്രേലിയയിലാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിരാട് കോഹ്ലി മത്സരമില്ലാത്ത സമയങ്ങളില്‍ ലണ്ടനില്‍ ചെലവഴിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകന്‍ അകായ് ജനിച്ചത് ലണ്ടനിലാണ്. ഈ വര്‍ഷം ജനുവരി 15-ന് ആണ് ജനിച്ചത്.
എന്നാല്‍ രാജ്കുമാര്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. താമസിയാതെ കോഹ്ലി താമസം മാറുമെന്ന് അദ്ദേഹം പറയുന്നു.
അതിസമ്പന്നരായ 4,300 ഇന്ത്യാക്കാര്‍ ഈ വര്‍ഷം ഇന്ത്യ വിട്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ പോയത് യുഎഇയിലേക്കാണ്. സുരക്ഷാ കാരണങ്ങള്‍, സാമ്പത്തിക ആശങ്കകള്‍, നികുതിയും വിരമിക്കലും, ജോലിയും ബിസിനസ് അവസരങ്ങളും തുടങ്ങിയുള്ള കാരണങ്ങളാലാണ് അതിസമ്പന്നര്‍ ഇന്ത്യ വിടുന്നത്.