TMJ
searchnav-menu
post-thumbnail

TMJ Daily

പെറുവിൽ ഹിമയു​ഗ മാസ്റ്റോണുകളുടെ അവശിഷ്ടങ്ങൾ ​ഗവേഷക‍‌ർ കണ്ടെത്തി

25 Sep 2024   |   1 min Read
TMJ News Desk

പെറുവിയൻ ആൻഡീസ് പർവതനിരകളിൽ നിന്ന് ഹിമയുഗത്തിലെ മൂന്ന് മാസ്റ്റോഡോണുകളുടെ (അതിപുരാതന കാലഘട്ടത്തിൽ വടക്കെ അമേരിക്കയിൽ ജീവിച്ചിരുന്നതും വംശനാശം സംഭവിച്ചതുമായ ഒരു സസ്തനി ആണ്  മാസ്റ്റോഡോൺ) ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തി.

2019-ൽ ആരംഭിച്ച ഖനനത്തിൽ ലിമയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ (186 മൈൽ) കിഴക്കായി ചംബര പട്ടണത്തിൻ്റെ താഴ്‌വരയിലാണ് 11,000 മുതൽ 12,000 വർഷം വരെ പഴക്കമുള്ള മാസ്റ്റോണുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഇവയുടെ സവിശേഷതകൾ സംബന്ധിച്ച് ഒരു ഏകദേശ മാതൃക ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. പെറുവിലെ ഏറ്റവും സംരക്ഷിത മാസ്റ്റോഡോണായിരിക്കാം ഇതെന്ന് പാലിയൻ്റോളജിസ്റ്റ് ഇവാൻ മെസ പറഞ്ഞു.

തലയോട്ടി കൂടി  കണ്ടെത്താൻ സാധിച്ചാൽ , കൊമ്പുകളും അവിടെയുണ്ടെന്ന സൂചന ലഭ്യമാകും. ഇതിന് ദേശീയവും ആഗോളവുമായ തലത്തിൽ ശാസ്ത്രീയ പ്രാധാന്യമാവും ലഭിക്കുകയെന്ന് മെസ പറഞ്ഞു.

മാസ്റ്റോഡോണുകൾ വംശനാശം സംഭവിച്ച മാമോത്തിനോട് സാമ്യമുള്ളവയാണ്, പക്ഷേ പരന്ന തലകളും നിവർന്ന കൊമ്പുകളുമാണ് ഇവയ്ക്ക് ഉണ്ടായിരുന്നത്. ഈ പ്രദേശത്ത് കൂടുതൽ ഫോസിലുകൾ കണ്ടെത്താനാകുമെന്ന്  പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ, ഇത് മാസ്റ്റോഡോണുകൾ എങ്ങനെ, എപ്പോൾ അവിടെയെത്തി എന്നതിലേക്കാവും വെളിച്ചം വീശുക.

ഒരു ഹെക്ടറിൽ താഴെയുള്ള ഒരു ചെറിയ പ്രദേശത്തതാണ് നിലവിൽ ഖനനം നടത്തിയത്, ഇതുവരെ മൂന്ന് സ്പെസിമെനുകളാണ് ( specimen) ലഭിച്ചത്. ഇനിയും കൂടുതൽ സ്പെസിമെനുകൾ കണ്ടെത്തിയേക്കാം ഇത് മറ്റു മൃ​ഗങ്ങളുടേതാവാനുള്ള സാധ്യതകളും കാണുന്നുവെന്ന് മെസ പറയുന്നു.

കാലാവസ്ഥാ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് മാസ്റ്റോഡോണുകൾ ഭക്ഷണവും വെള്ളവും തേടി വടക്കേ അമേരിക്കയിൽ നിന്ന് തെക്കേ അമേരിക്കയിലേക്ക് കുടിയേറിയതാവാൻ സാധ്യതയുണ്ട്, വിദഗ്ധർ പറയുന്നു. കാലക്രമേണ, കടൽ വെള്ളം ഇറങ്ങുകയും ആൻഡീസ് പർവതനിരകൾ കൂടുതൽ വ്യക്തമാവുകയും ചെയ്തു. കൂടാതെ ഈ പ്രദേശം വരണ്ടുണങ്ങുകയും മന്താരോ താഴ്‌വരയ്ക്ക് കുറുകെയുള്ള തടാകങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു, പ്രദേശത്തെ പ്രധാന ജലസ്രോതസ്സ് ആയിരുന്നു ഇത് ഗവേഷകനായ ഓസ്കാർ ഡയസ് പറയുന്നു.

ചരിത്രാതീത അവശിഷ്ടങ്ങളുടെ സമ്പന്നമായ ഉറവിടമാണ് പെറു. ഏപ്രിലിൽ, പാലിയൻ്റോളജിസ്റ്റുകളുടെ ഒരു സംഘം, ഏകദേശം 16 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള ഡോൾഫിൻ്റെ തലയോട്ടിയുടെ ഫോസിൽ കണ്ടെത്തിയിരുന്നു  നാളിതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ഫോസിൽ ആയിരുന്നു ഇത്.




#Daily
Leave a comment