TMJ
searchnav-menu
post-thumbnail

TMJ Daily

വ്യത്യസ്തതകളെ ബഹുമാനിക്കുക, മൈത്രിയില്‍ വസിക്കുക: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്

26 Jan 2025   |   1 min Read
TMJ News Desk

വ്യത്യസ്തതകള്‍ ബഹുമാനിക്കപ്പെടണമെന്നും പരസ്പരാശ്രയത്വമാണ് മൈത്രിയില്‍ വസിക്കാനുള്ള താക്കോലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭീവണ്ടി നഗരത്തിലെ ഒരു കോളെജില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം പ്രസംഗിക്കുകയായിരുന്നു ഭഗവത്.

ആഘോഷങ്ങള്‍ക്കൊപ്പം രാജ്യത്തോടുള്ള നമ്മുടെ ഉത്തരവാദിത്വങ്ങളെ ഓര്‍ക്കാനുമുള്ള അവസരമാണ് റിപ്പബ്ലിക് ദിനമെന്നും ആര്‍എസ്എസ് തലവന്‍ പറഞ്ഞു.

ഭാരതത്തിന് പുറത്ത് നാനാത്വം മൂലം സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നുവെന്ന് ഭഗവത് പറഞ്ഞു. 'നമ്മള്‍ നാനാത്വത്തെ ജീവിതത്തിന്റെ സ്വാഭാവികമായ ഭാഗമായി കാണുന്നു,' ഭഗവത് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ കുടുംബത്തില്‍ സന്തോഷമില്ലെങ്കില്‍ നിങ്ങള്‍ക്ക് സന്തോഷത്തോടെയിരിക്കാന്‍ കഴിയില്ലെന്നും അതുപോലെ നഗരം പ്രശ്‌നമുഖരിതമാണെങ്കില്‍ കുടുംബത്തിന് സന്തോഷമായിരിക്കാന്‍ കഴിയില്ലെന്നും ഭഗവത് പറഞ്ഞു.


#Daily
Leave a comment