TMJ
searchnav-menu
post-thumbnail

TMJ Daily

ബംഗ്ലാദേശില്‍നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം

18 May 2025   |   1 min Read
TMJ News Desk

ബംഗ്ലാദേശില്‍ നിന്നുള്ള ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യ നിയന്ത്രണമേര്‍പ്പെടുത്തി. ഒരുമാസംമുമ്പ് ഇന്ത്യയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് ബംഗ്ലാദേശ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി.

റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സംസ്‌കരിച്ച ഭക്ഷണം അടക്കമുള്ള ഉല്‍പന്നങ്ങള്‍ക്കാണ് ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സമാനമായ നിയന്ത്രണങ്ങള്‍ ബംഗ്ലാദേശും ഏര്‍പ്പെടുത്തിയിരുന്നു.

ബംഗ്ലാദേശില്‍ നിന്നും വസ്ത്രങ്ങള്‍ ഇന്ത്യയിലേക്ക് മഹാരാഷ്ട്രയിലെ നവഷേവ തുറമുഖത്തിലൂടെയും പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത തുറമുഖത്തിലൂടെയും മാത്രമേ ഇറക്കുമതി ചെയ്യാന്‍ പാടുള്ളൂവെന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ഉത്തരവിട്ടു.

ഈ രണ്ട് തുറമുഖങ്ങളിലും കാര്‍ഗോകള്‍ പരിശോധനയ്ക്ക് വിധേയമാക്കും.

അസം, മേഘാലയ, തൃപുര, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ എല്ലാ കസ്റ്റംസ് സ്റ്റേഷനുകളിലും ചെക്ക്‌പോസ്റ്റുകളിലും കൂടാതെ, പശ്ചിമബംഗാളിലെ ചങ്രബന്ദ, ഫുല്‍ബാരി എന്നിവിടങ്ങളിലെ കസ്റ്റംസ് സ്റ്റേഷനുകളിലും ചെക്ക്‌പോസ്റ്റുകളിലും ബംഗ്ലാദേശി ഉല്‍പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.


#Daily
Leave a comment