
പഞ്ചാബ് എഎപിയില്‍ കലാപം; 30 എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ആംആദ്മി പാര്‍ട്ടിയുടെ (എഎപി) പഞ്ചാബ് ഘടകത്തില്‍ കലാപം. പാര്‍ട്ടി പിളര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. 30 ഓളം എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന് പഞ്ചാബ് നിയമസഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് സിങ് ബജ്വ പറഞ്ഞു.
ഏകേദശം ഒരു വര്‍ഷത്തോളമായി ഇവര്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തുന്നുവെന്ന് പ്രതാപ് സിങ് പറഞ്ഞു. ഇവര്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നിന്റേയും മന്ത്രിമാരുടേയും എംഎല്‍എമാരുടേയും യോഗം എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ വിളിച്ചു. നാളെ യോഗം ചേരും.
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലവും 2027ല്‍ നടക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളും യോഗത്തില്‍ ചര്‍ച്ചയാകും.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ എഎപിക്ക് 22 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. 2020ല്‍ 62 സീറ്റുകള്‍ നേടിയിരുന്നു. അതേസമയം ബിജെപി 48 എംഎല്‍എമാരുമായി ഡല്‍ഹിയുടെ ഭരണം എഎപിയുടെ കൈയില്‍ നിന്നും പിടിച്ചു.
പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ് അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമര്‍ശിച്ചു. ഈ തോല്‍വിയോടെ വഞ്ചനയുടേയും നുണകളുടേയും വ്യാജ വാഗ്ദാനങ്ങളുടേയും ഭരണം അവസാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ അഴിമതിക്കാരനാണെങ്കില്‍ ജനങ്ങള്‍ എനിക്ക് വോട്ട് ചെയ്യണ്ടെന്ന് മുമ്പ് കെജ്‌രിവാള്‍ പറഞ്ഞിട്ടുള്ളത് പ്രതാപ് സിങ് ഓര്‍മ്മിപ്പിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ കെജ്‌രിവാളിനെ അഴിമതിക്കാരനായിട്ടാണോ കാണുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പഞ്ചാബ് എഎപിയില്‍ നേതൃത്വത്തിനുവേണ്ടിയുള്ള കലഹം നടക്കുമെന്ന് പ്രതാപ് സിങ് പറഞ്ഞു. തലസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന് മന്നിന് പകരം മറ്റൊരാളെ നിയമിക്കാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച്, സംസ്ഥാനത്തെ എല്ലാ എംഎല്‍എമാരും പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറോട് കൂറുള്ളവരാണ്. നിയമസഭയിലേക്ക് ലുധിയാന (പടിഞ്ഞാറ്) മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുകയാണ്. പഞ്ചാബ് നിയമസഭയില്‍ അംഗമാകാന്‍ കെജ്‌രിവാളിന് ഈ സീറ്റിലേക്ക് കണ്ണുണ്ടാകുമെന്ന് പ്രതാപ് സിങ് പറഞ്ഞു.
എഎപി പിളരാന്‍ കോണ്‍ഗ്രസും ബിജെപിയും ആഗ്രഹിക്കുന്നതായി പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ കുല്‍ദീപ് സിങ് പറഞ്ഞു. ലുധിയാന മണ്ഡലത്തില്‍നിന്നും കെജ്‌രിവാള്‍ മത്സരിച്ചാല്‍ അത് പാര്‍ട്ടിയെ ബാധിക്കുമെന്നും കെജ്‌രിവാളിന്റെ ദേശീയ തലത്തിലെ ആഗ്രഹങ്ങളെ അവസാനിപ്പിക്കുകയും ചെയ്യുമെന്നും കുല്‍ദീപ് പറയുന്നു.