TMJ
searchnav-menu
post-thumbnail

TMJ Daily

ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതി കുറ്റക്കാരന്‍

18 Jan 2025   |   1 min Read
TMJ News Desk

ര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും. ഇരയുടെ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ജഡ്ജ് അനിര്‍ബന്‍ ദാസ് വിധി പറഞ്ഞത്.

സിബിഐ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നും ഈ കേസില്‍ ഏറ്റവും കൂടിയ ശിക്ഷ വധശിക്ഷയും കുറഞ്ഞ ശിക്ഷ ജീവപര്യന്തം ആണെന്നും കോടതി പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷനുകള്‍ 64, 66, 103 (1) എന്നിവ അനുസരിച്ച് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

2024 ഒക്ടോബര്‍ ഏഴിന് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ദിവസവും സെല്‍ദാ അഡിഷണല്‍ ഡിസ്ട്രിക് സെഷന്‍സ് കോടതി വിചാരണ നടത്തിയാണ് കേസില്‍ വിധി പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് ട്രെയിനി ഡോക്ടര്‍ കൊല്ലപ്പെടുന്നത്. കൊല്‍ക്കത്ത പൊലീസിന്റെ സിവിക് വോളന്റിയറായ പ്രതിയെ പിറ്റേന്ന് പൊലീസ് അറസ്റ്റ് ചെയ്തു. 31 വയസ്സുകാരിയായ ഡോക്ടറുടെ കൊലപാതകം രാജ്യമെമ്പാടും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.




 

#Daily
Leave a comment