
സമ്പന്ന രാജ്യങ്ങള്‍ക്ക് പ്രതിവര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളര്‍ കാലാവസ്ഥ ധനസഹായം സമാഹരിക്കാന്‍ കഴിയുമെന്ന് പഠനം
കാലാവസ്ഥ ധനകാര്യത്തിനായി ദരിദ്രരാജ്യങ്ങള്‍ ആവശ്യപ്പെടുന്നതിന്റെ നൂറിരട്ടി തുക സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ വന്‍തോതിലുള്ള നികുതി, ഹാനികരമായ സബ്സിഡികള്‍ അവസാനിപ്പിക്കല്‍, ശതകോടീശ്വരന്മാര്ക്കുള്ള സമ്പത്ത് നികുതി എന്നിവയില്‍ നിന്നാണ് ധനസമാഹരണം നടത്താന്‍ സാധിക്കുക. വികസ്വര രാജ്യങ്ങള്‍ക്ക് ഹരിതഗൃഹ വാതകങ്ങള്‍ വെട്ടികുറക്കാനും തീവ്രമായ കാലാവസ്ഥ ആഘാതങ്ങള്‍ നേരിടുന്നതിനുമായി ഒരു വര്‍ഷം കുറഞ്ഞത് ഒരു ട്രില്യണ്‍ ഡോളര്‍ ആവശ്യമാണ്.
ലോകബാങ്കില്‍ നിന്നും സമാന സ്ഥാപനങ്ങളില്‍ നിന്നും ലഭ്യമാകുന്ന പരമ്പരാഗത ധനസഹായം പോലും വലിയതുകയാണ് എന്നാല്‍ ഇതില്‍ കുറവ് തുകയാണ് ലോകരാജ്യങ്ങളുടേത്. പതിവായി
ഷിപ്പിംഗ് പോലുള്ള സംവിധാനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് നികുതി ഇളവ് വരുത്താനുള്ള സാമ്പത്തികപദ്ധതികളും വികസിത രാജ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നിലവില്‍ ജി20യുടെ അധ്യക്ഷ സ്ഥാനത്തുള്ള ബ്രസീല്‍ ശതകോടീശ്വരന്മാര്ക്ക് മേല്‍ നാല് ശതമാനം നികുതി ചുമത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പ്രഷര്‍ ഗ്രൂപ്പ് ഓയില്‍ ചേഞ്ച് ഇന്റര്‍നാഷ്ണല്‍ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നത് സമ്പന്ന രാജ്യങ്ങള്‍ സമ്പത്തിന്റെയും കോര്‍പ്പറേറ്റ് നികുതിയുടെയും സംയോജനങ്ങളിലൂടെ പ്രതിവര്‍ഷം അഞ്ച് ട്രില്യണ്‍ ഡോളര്‍ കണ്ടെത്താമെന്നാണ്.
ശതകോടീശ്വരന്മാരുടെ സമ്പത്ത് നികുതിയിലൂടെ 483 ബില്യണ്‍ ഡോളറും, സാമ്പത്തിക ഇടപാട് നികുതിയിലൂടെ 327 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാകും. സാങ്കേതികവിദ്യ, ഫാഷന്‍, ആയുധങ്ങള്‍ എന്നിവയില്‍ നിന്നുമായി 112 ബില്യണ്‍ ഡോളറും, പൊതുസൈനിക ചെലവിന്റെ 20 ശതമാനമെടുത്താല്‍ 454 ബില്യണ്‍ ഡോളറും ലഭ്യമാകും. ഫോസില്‍ ഇന്ധനങ്ങള്‍ക്കുള്ള സബ്സിഡി നിര്‍ത്തുന്നത് സമ്പന്ന രാജ്യങ്ങളില്‍ 270 ബില്യണ്‍ ഡോളറും ആഗോളതലത്തില്‍ ഏകദേശം 846 ബില്യണ്‍ ഡോളറും പൊതു പണം ലഭ്യമാക്കും. ഫോസില്‍ ഇന്ധനം വേര്‍തിരിച്ചെടുക്കുന്നതിനുള്ള നികുതി സമ്പന്ന ലോകത്ത് 160 ബില്യണ്‍ ഡോളറും ആഗോളതലത്തില്‍ 618 ബില്യണ്‍ ഡോളറും ആയിരിക്കും.
കഴിഞ്ഞ വര്‍ഷം, ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാമെന്ന് രാജ്യങ്ങള്‍ സമ്മതിച്ചിരുന്നു. ആ വാഗ്ദാനം പ്രവര്‍ത്തനക്ഷമമാക്കാന്‍ സമ്പന്ന രാജ്യങ്ങള്‍ പണം നല്‍കേണ്ട സമയമാണിത്. സ്വദേശത്തും വിദേശത്തും കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ന്യായമായ വിഹിതം നല്‍കുന്നതിന് സമ്പന്ന രാജ്യങ്ങള്‍ക്ക് പൊതുപണം ലഭ്യമാണ്. ഫോസില്‍ ഇന്ധന കൈമാറ്റങ്ങള്‍ അവസാനിപ്പിക്കുന്നതിലൂടെയും മലിനീകരണത്തിന്റെ കാരണക്കാരില്‍ പണം ഈടാക്കുന്നതിലൂടെയും അന്യായ സാമ്പത്തിക നിയമങ്ങള്‍ മാറ്റുന്നതിലൂടെയും ട്രില്യണ്‍ കണക്കിന് ഗ്രാന്റുകളും ഗ്രാന്റിന് തുല്യമായ കാലാവസ്ഥാ ധനസഹായവും ആവും ഉറപ്പാക്കാന്‍ സാധിക്കുക
പൊതു സാമ്പത്തിക ദൗര്‍ലഭ്യത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കാലാവസ്ഥാ സാമ്പത്തിക ചര്‍ച്ചകള്‍ രൂപപ്പെടുത്താന്‍ വികസിത രാജ്യങ്ങള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്, കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ ആവശ്യമായ വിഭവങ്ങളുമുണ്ടെന്ന് ട്രാന്‍സ്ഫോര്‍മ ക്ലൈമറ്റ് ഡിപ്ലോമസി ഡയറക്ടര്‍ അലജന്ദ്ര ലോപ്പസ് കാര്‍ബജല്‍ പറഞ്ഞു. നവംബറില്‍ നടക്കുന്ന അടുത്ത യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയായ Cop29-ല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം സാമ്പത്തികമായിരിക്കും, ഇതിനായി പാരീസ് ഉടമ്പടിയുടെ നിബന്ധനകള്‍ക്ക് അടിസ്ഥാനത്തില്‍ ഒരു കൂട്ടായ ലക്ഷ്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥയ്ക്ക് മുന്‍ഗണന നല്കുന്ന യോഗങ്ങള്‍ക്ക് യുഎന്‍ പൊതുസഭ ഈ ആഴ്ച വേദിയാവും. ബ്രസീല്‍ പ്രസിഡന്റ്, ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, ആഗോള കാലാവസ്ഥാ പ്രവര്‍ത്തനത്തിനും മറ്റ് പാരിസ്ഥിതിക ഉത്തരവാദിത്തങ്ങള്‍ക്കും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമങ്ങള്‍ നടത്തുന്നു.
സമ്പന്ന- ദരിദ്ര രാജ്യങ്ങളുടെ കാര്‍ബണ്‍ ലക്ഷ്യങ്ങളാവും മറ്റൊരു ശ്രദ്ധാകേന്ദ്രം. വികസ്വര രാജ്യങ്ങളുടെ വലിയ ഭാഗങ്ങളില്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ബയോമാസ്, കല്‍ക്കരി, പാരഫിന്‍ തുടങ്ങിയ ഇന്ധനങ്ങളുടെ ഉപയോഗം കൂടി നിര്ത്തലാക്കിയാലെ ഫോസില്‍ ഇന്ധനങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കൂവെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി പറഞ്ഞു.
Cop29 യ്ക്ക് വേദിയാവുന്ന അസര്ബൈജാന് തലസ്ഥാനമായ ബാക്കുവിന്റെ ലക്ഷ്യങ്ങളില്‍ മലിനീകരണം കുറയ്ക്കുക എന്നത് ഉള്‍പ്പെട്ടിട്ടില്ല. ദേശീയ നെറ്റ് സീറോ ടാര്‍ഗെറ്റ് ഇല്ലാത്ത ഏകദേശം 50 രാജ്യങ്ങളില്‍ ഒന്നാണ് അസര്ബൈജാന്.