TMJ
searchnav-menu
post-thumbnail

TMJ Daily

ഉയരുന്ന വിലക്കയറ്റം: കേന്ദ്രം കുംഭകര്‍ണനെപ്പോലെ ഉറങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

24 Dec 2024   |   1 min Read
TMJ News Desk

രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റത്താല്‍ കഷ്ടപ്പെടുകയും ദൈനംദിന ആവശ്യങ്ങളിലെ ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെയും ഇരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കുംഭകര്‍ണനെപ്പോലെ ഉറങ്ങുകയാണെന്ന് ലോകസഭയിലെ പ്രതിപക്ഷനേതാവും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

അടുത്തിടെ രാഹുല്‍ ഗിരിനഗറില്‍ ഒരു പച്ചക്കറി ചന്ത സന്ദര്‍ശിക്കുന്നതിന്റേയും സാധനങ്ങള്‍ വാങ്ങാനെത്തിയ വീട്ടമ്മമാരോട് വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിന്റേയും അഞ്ചുമിനുട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും എക്‌സിലെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെളുത്തുള്ളി, പയറ്, കൂണ്‍, മറ്റ് പച്ചക്കറികള്‍ എന്നിവയുടെ വിലകളെക്കുറിച്ചും രാഹുല്‍ വീട്ടമ്മമാരോട് സംസാരിച്ചു. ആളുകളുടെ യഥാര്‍ത്ഥ അനുഭവങ്ങള്‍ താന്‍ കേട്ടുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. എങ്ങനെ വെളുത്തുള്ളിയുടേയും പയറിന്റേയും വില എല്ലാവരുടേയും ബജറ്റിനെ ബാധിച്ചുവെന്നും അവര്‍ പറഞ്ഞു. വെളുത്തുള്ളിക്ക് കിലോഗ്രാമിന് 400 രൂപയും പയറിന് കിലോഗ്രാമിന് 120 രൂപയുമാണെന്ന് അദ്ദേഹം പറഞ്ഞു.

ആളുകള്‍ എന്ത് കഴിക്കുമെന്നും എന്ത് അവര്‍ സമ്പാദിക്കുമെന്നും അദ്ദേഹം ചോദിച്ചു. എങ്ങനെ വരുമാനം മാറ്റമില്ലാതെ തുടരുകയും വിലക്കയറ്റം നിയന്ത്രണമില്ലാതെ ഉയരുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിലക്കയറ്റത്തിന്റെ അനുഭവങ്ങള്‍ താനുമായി പങ്കുവയ്ക്കാന്‍ ആളുകളോട് അദ്ദേഹം ആവശ്യപ്പെട്ടു.

ഒരിക്കല്‍ വെളുത്തുള്ളിയുടെ വില 40 ആയിരുന്നു, ഇപ്പോള്‍ 400 രൂപയെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറികളുടേയും മറ്റും വില വര്‍ദ്ധിക്കുന്നതിനാല്‍ ഭക്ഷണശീലങ്ങളില്‍ മാറ്റം കൊണ്ടുവരുന്നുവെന്ന് ഒരു വീട്ടമ്മ രാഹുലിനോട് പറഞ്ഞു.

മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച ബുള്ളറ്റ് ട്രെയിന്‍ ഇതുവരേയും എത്തിയില്ലെങ്കിലും സാധനങ്ങളുടെ വില ബുള്ളറ്റ് ട്രെയിനിന്റെ വേഗത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ വര്‍ദ്ധിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

വാചകമടിയല്ല വേണ്ടതെന്നും ഉത്തരങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.



#Daily
Leave a comment