
TMJ Daily
തമിഴ്‌നാട്ടില്‍ വാഹനാപകടം: നാല് മലയാളികള്‍ മരിച്ചു
04 May 2025 | 1 min Read
TMJ News Desk
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. വേളാങ്കണ്ണി തീര്‍ത്ഥാടകരാണ് മരിച്ചത്. തിരുവാരൂരിന് സമീപം തിരുതുറൈപൂണ്ടിയില്‍ വച്ചാണ് അപകടം.
തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ് സജിത്ത്, രാഹുല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ഓമ്‌നി വാന്‍ രാമനാഥപുരത്തേക്ക് പോകുകയായിരുന്ന സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഏഴുപേര്‍ വാനില്‍ ഉണ്ടായിരുന്നു.
നാലുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#Daily
Leave a comment


