TMJ
searchnav-menu
post-thumbnail

TMJ Daily

ദേശീയ പാതയിലെ തകര്‍ച്ചകള്‍: മുഖ്യമന്ത്രി ഗഡ്കരിയെ കാണും

24 May 2025   |   1 min Read
TMJ News Desk

നിര്‍മ്മാണത്തിന്‍റെ അവസാനഘട്ടത്തിലുള്ള ദേശീയപാത 66 മഴയില്‍ തകരുന്നതും നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തും.

സിപിഐഎമ്മിന്‍റെ യോഗങ്ങള്‍ക്കായി മുഖ്യമന്ത്രി ഡല്‍ഹി സന്ദര്‍ശിക്കുമ്പോള്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തും. ജൂണ്‍ ആദ്യ ആഴ്ച്ചയില്‍ കൂടിക്കാഴ്ച്ച നടക്കുമെന്നാണ് കരുതുന്നത്.

ഇന്നും ദേശീയ പാത തകര്‍ന്നു. പാലക്കാട്- തൃശൂര്‍ ദേശീയ പാതയില്‍ ആലത്തൂര്‍ സ്വാതി ജങ്ഷനു സമീപമാണ് റോഡ് തകര്‍ന്നത്. അറ്റക്കുറ്റപ്പണിക്കിടെ റോഡ് ഇടിഞ്ഞ് താഴ്ന്ന് കുഴി രൂപപ്പെട്ടു.

മലപ്പുറത്ത് കൂടിയാട്ട് നിര്‍മ്മാണത്തിലിരിക്കുന്ന ദേശീയ പാത ഇടിഞ്ഞ് താണതോടെയാണ് റോഡ് ഇടിയല്‍ പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പാതകളിലെ അപാകതകള്‍ മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.

കൂരിയാട് സംഭവത്തെ തുടര്‍ന്ന് ഗഡ്കരി റോഡ് നിര്‍മ്മാണ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ, രണ്ടംഗ വിദഗ്ധ സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു.

ഡല്‍ഹി ഐഐടിയിലെ മുന്‍ പ്രൊഫസറായ ജി വി റാവുവും പഠനം നടത്തുന്നുണ്ട്. കേരളത്തില്‍ ദേശീയ പാത നിര്‍മ്മിച്ചിരിക്കുന്ന ഡിസൈനും രീതികളും അവലോകനം ചെയ്യും.


#Daily
Leave a comment