TMJ
searchnav-menu
post-thumbnail

TMJ Daily

ട്രംപിന് പിന്തുണയുമായി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍, സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് ട്രംപിനൊപ്പം പ്രചാരണവേദിയില്‍

24 Aug 2024   |   1 min Read
TMJ News Desk

യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്ന മുന്‍ ഡെമോക്രാറ്റ് റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ (ആര്‍ എഫ് കെ)  പ്രചാരണം ഉപേക്ഷിച്ച് റിപ്പബ്ലിക്കന്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച് രംഗത്തെത്തി. അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നായ പ്രസിഡന്റ് കെന്നഡി ഇദ്ദേഹത്തിന്റെ അമ്മാവനാണ്. പിതാവ് റോബര്‍ട്ട് എഫ് കെന്നഡി യു എസ് സെനറ്റായിരുന്നു. പരിസ്ഥിതിവാദിയും വാക്‌സിന്‍വിരുദ്ധ പ്രവര്‍ത്തകനുമാണ് ആര്‍ എഫ് കെ ജൂനിയര്‍.

ആര്‍ എഫ് കെ ജൂനിയര്‍ ട്രംപിന് പിന്തുണച്ച നടപടിക്ക് കുടുംബത്തില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. സഹോദരി കെറി കെന്നഡിയാണ് ആര്‍ എഫ് കെയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ട്രംപിനെ പിന്തുണയ്ക്കുന്നാനുള്ള ആര്‍ എഫ് കെ ജൂനിയറിന്റെ നടപടി തങ്ങളുടെ കുടുംബം കൈകൊണ്ടിരുന്ന മൂല്യങ്ങളെ വഞ്ചിക്കുന്നതാണെന്ന് കെറി കെന്നഡി അഭിപ്രായപ്പെട്ടു.



#Daily
Leave a comment