TMJ
searchnav-menu
post-thumbnail

TMJ Daily

ഐസിസിയുടെ 2024ലെ ടി20 ക്യാപ്റ്റനായി രോഹിത് ശര്‍മ്മയെ തിരഞ്ഞെടുത്തു

25 Jan 2025   |   1 min Read
TMJ News Desk

ഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടീമിനെ രണ്ടാമത്തെ ടി20 കിരീട നേട്ടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) 2024ലെ പുരുഷ ടി20 ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ടീമില്‍ ഇന്ത്യന്‍ മേധാവിത്വമുണ്ട്.

പേസ് ബൗളര്‍ ജസ്പ്രീത് ബുംറ, ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്, ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ടീമില്‍ ഇടംപിടിച്ചു.

ടി20യില്‍ രോഹിതിന് മറക്കാന്‍ കഴിയാത്ത വര്‍ഷമാണ് 2014. 11 മത്സരങ്ങളില്‍ നിന്നായി 378 റണ്‍സ് നേടിയിരുന്നു. ശരാശരി 42 ഉം സ്‌ട്രൈക്ക് റേറ്റ് 160ന് മുകളിലുമാണ്.

ഇന്ത്യ രണ്ടാമത്തെ ടി20 ലോകകിരീടം ചൂടിയതില്‍ രോഹിതിന്റെ പങ്ക് വളരെ വലുതാണ്. അദ്ദേഹം ടൂര്‍ണമെന്റില്‍ മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു. അതിലൊന്ന് സൂപ്പര്‍ എയ്റ്റ് ഘട്ടത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ 92 റണ്‍സ് നേടിയതാണ്.

യുവ ഇന്ത്യന്‍ ടീമിനെ അതിസമ്മര്‍ദ്ദ സാഹചര്യങ്ങളിലും പതറാതെ കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന്റെ നായകത്വത്തിന് കഴിഞ്ഞു. ഇന്ത്യയുടെ മഹാന്‍മാരായ ടി20 ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് രോഹിത്.

പാണ്ഡ്യ 17 മത്സരങ്ങളില്‍ നിന്നും 352 റണ്‍സ് നേടുകയും 16 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ടി20 ലോകകപ്പില്‍ ഫൈനലിലെ അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടി 16 റണ്‍സ് മാത്രം മതിയായിരുന്ന ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ ബൗളിങ് മികവിന് സാധിച്ചിരുന്നു.

ബുംറ എട്ട് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് 18 മത്സരങ്ങളില്‍ നിന്നും 36 വിക്കറ്റുകള്‍ നേടിയിരുന്നു.

ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, പാകിസ്ഥാന്റെ ബാബര്‍ അസം, വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളസ് പൂരാന്‍, സിംബാബ്വേയുടെ സിക്കന്ദര്‍ റാസ, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍, ശ്രീലങ്കയുടെ വാനിന്‍ഡു ഹസരംഗ എന്നിവരും ടീമില്‍ ഉണ്ട്.


#Daily
Leave a comment