TMJ
searchnav-menu
post-thumbnail

TMJ Daily

രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

08 May 2025   |   1 min Read
TMJ News Desk

ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും സെലക്ടര്‍മാര്‍ പുറത്താക്കുമെന്ന അഭ്യൂഹം നിലനില്‍ക്കവേ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ചു. അപ്രതീക്ഷിതമായാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ഏകദിനത്തില്‍ തുടരുമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 24 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ രോഹിത് ടി20യില്‍നിന്നും വിരമിച്ചിരുന്നു.

12 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറില്‍ 67 മത്സരങ്ങളില്‍നിന്നും രോഹിത് 4,301 റണ്‍സ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളും 18 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.  2019 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി നേടിയ 212 ആണ് ഏറ്റവും മികച്ച സ്‌കോര്‍. ശരാശരി 40.57.

കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലും ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. രോഹിതിന് മികച്ച പ്രകടനം നടത്താനും കഴിഞ്ഞിരുന്നില്ല. ജൂണിലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഇടം കിട്ടില്ലെന്ന സൂചനകള്‍ കൊണ്ടാകും രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

വിരാട് കോലിയുടെ പിന്‍ഗാമിയായിട്ടാണ് രോഹിത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുന്നത്.




#Daily
Leave a comment