TMJ
searchnav-menu
post-thumbnail

TMJ Daily

മദ്യത്തിന് 10 രൂപ 'പശു സെസ്'

18 Mar 2023   |   1 min Read
TMJ News Desk

തെരുവിൽ അലയുന്ന പശുക്കളുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ഹിമാചൽ പ്രദേശ് സർക്കാർ മദ്യത്തിന് 10 രൂപ സെസ് ഏർപ്പെടുത്തി. ഒരു കുപ്പി മദ്യ വിൽപ്പനയിൽ 10 രൂപ പശു സെസിൽ ഈടാക്കാനാണ് തീരുമാനം. ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദൻ സിങ് സുഖു അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. സുഖ്വീന്ദൻ സിങ് സുഖു അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ ബജറ്റായിരുന്നു ഇന്നലെ നടന്നത്. തെരുവിൽ അലയുന്ന പശുക്കൾക്ക് വേണ്ടിയായിരിക്കും ഈ തുക ചിലവഴിക്കുക. പശു സെസിലൂടെ പ്രതിവർഷം 100 കോഡി രൂപ അധിക വരുമാനമാണ് സർക്കാരിനുണ്ടാകാൻ പോകുന്നത്.


#Daily
Leave a comment