TMJ
searchnav-menu
post-thumbnail

TMJ Daily

രാജ്ഭവനിലേത് ആര്‍എസ്എസിന്റെ ഭാരതാംബ: കൃഷിമന്ത്രി

05 Jun 2025   |   1 min Read
TMJ News Desk

രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷത്തില്‍ ആര്‍എസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് ആഘോഷം മാറ്റിയ വിഷയത്തില്‍ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ്. പൊതുവില്‍ ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രമല്ലെന്നും അത് ആര്‍എസ്എസ് ഉപയോഗിക്കുന്ന ചിത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത് ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ആര്‍എസ്എസ് ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍ എങ്ങനെ ഉപയോഗിക്കുമെന്ന് മന്ത്രി ചോദിച്ചു. സാധാരണ ഉപയോഗിക്കുന്ന ഭാരതാമാതാവിന്റെ ചിത്രമെങ്കില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാനത്തിലെ പ്രതിനിധിയായ ഗവര്‍ണര്‍ അതിന് തയ്യാറാകാതെ വന്നതിനെ തുടര്‍ന്ന് കൃഷിമന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിച്ചിരുന്നു.

തുടര്‍ന്ന് കൃഷിമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ സംസാരിച്ചശേഷം പരിപാടി ദര്‍ബാര്‍ ഹാളില്‍ നടത്തി. രാജ്ഭവനും പരിപാടി നടത്തി.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് രാജ്ഭവനില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയുടെ പ്രഭാഷണം നടത്തിയതിനേയും മന്ത്രി വിമര്‍ശിച്ചു. രാജ്ഭവന്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ വിഭാഗത്തിലുള്ളവരുടെ പ്രസംഗത്തിന് വേദിയാകാന്‍ പാടില്ലാത്തതാണെന്ന് മന്ത്രി പറഞ്ഞു.


#Daily
Leave a comment