TMJ
searchnav-menu
post-thumbnail

TMJ Daily

രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ

03 Dec 2025   |   1 min Read
TMJ News Desk

രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവ്. യുഎസ് ഡോളറിനെതിരെ ഇതാദ്യമായി 90 രൂപയെന്ന നിര്‍ണായക നില മറികടന്നു. ഇന്ന് വ്യാപാരം ആരംഭിച്ചയുടൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 90.14 എന്ന നിലയിലേക്ക് എത്തി. ആഗോള നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിച്ചതും പ്രമുഖ കറൻസികളോടുള്ള ഡോളറിൻ്റെ ശക്തി വർധിച്ചതുമാണ് രൂപയുടെ ഈ പതനത്തിന് വഴിയൊരുക്കിയത്. ഊഹക്കച്ചവടക്കാര്‍ തുടര്‍ച്ചയായി ഡോളര്‍ വാങ്ങിക്കൂട്ടുന്നതും രൂപയുടെ ഇടിവിന് കാരണമായി.

ഡോളറിനെതിരെ 89.96 രൂപ നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്. തിങ്കളാഴ്ച 89.53 രൂപയുമായിരുന്നു മൂല്യം. തകര്‍ച്ചക്കിടയിലും രൂപയുടെ മൂല്യത്തകര്‍ച്ചയെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് നീതി ആയോഗ് മുന്‍ വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞു. കയറ്റുമതി വര്‍ധിപ്പിക്കാനും വിദേശനാണ്യ വരുമാനം കൂട്ടാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.


#Daily
Leave a comment