TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസിന്റെ സമാധാന നിര്‍ദ്ദേശം റഷ്യ തത്വത്തില്‍ അംഗീകരിച്ചു

14 Mar 2025   |   1 min Read
TMJ News Desk

യുക്രെയ്‌നുമായുള്ള യുദ്ധത്തിലെ യുഎസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിച്ചുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പറഞ്ഞു. എന്നാല്‍, ഈ വെടിനിര്‍ത്തല്‍ ദീര്‍ഘകാല സമാധാനത്തിലേക്ക് നയിക്കുകയും ഈ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം ഇല്ലാതാക്കുകയും വേണമെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു.

പ്രശ്‌നത്തിന്റെ പ്രധാനഭാഗം യുക്രെയ്ന്‍ സര്‍ക്കാരാണെന്ന വാദം റഷ്യ ആവര്‍ത്തിച്ചു. റഷ്യയുമായി 30 ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി ചൊവ്വാഴ്ച്ച പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ ക്രിയാത്മകം ആണെന്ന് അദ്ദേഹം വീഡിയോ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

മിസൈല്‍, ബോംബ്, ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ട് യുഎസിന് മൂന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും സെലന്‍സ്‌കി പറഞ്ഞു. യുദ്ധതടവുകാരെ വിട്ടയക്കണമെന്നും റഷ്യ ബലംപ്രയോഗിച്ച് പിടിച്ചു കൊണ്ടുപോയ യുക്രെയ്‌നുകാരായ കുഞ്ഞുങ്ങളെ തിരിച്ചു നല്‍കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.

സെലന്‍സ്‌കിയുടെ പ്രസ്താവനയെത്തുടര്‍ന്ന് യുഎസ് ഇന്റലിജന്‍സ് വിവരങ്ങളും സൈനിക സഹായങ്ങളും നല്‍കുന്നത് പുനരാരംഭിച്ചു.


 

#Daily
Leave a comment