TMJ
searchnav-menu
post-thumbnail

TMJ Daily

പരസ്പരം ബോംബാക്രമണം നടത്തി റഷ്യയും യുക്രെയ്‌നും

25 Nov 2025   |   1 min Read
TMJ News Desk

ചൊവ്വാഴ്ച റഷ്യ യുക്രെയ്‌നിനെതിരെ തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. നഗരത്തിലെ കെട്ടിടങ്ങളെയും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ബാധിച്ച ആക്രമണത്തിൽ കുറഞ്ഞത് ആറ് പേർ കൊല്ലപ്പെട്ടു. അതേസമയം, തെക്കൻ റഷ്യയിൽ യുക്രേയ്നിയൻ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

യുക്രെയ്ന്റെ തലസ്ഥാനമായ കീവിന്റെ ചില ഭാഗങ്ങളിൽ വെള്ളം, വൈദ്യുതി എന്നിവ തടസ്സപ്പെട്ടു. കീവിന്റെ കിഴക്കൻ ജില്ലയായ ഡ്നിപ്രോവ്സ്കിയിലെ ഒൻപത് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വലിയ തീ പടരുന്നതായി ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം  തെക്കൻ റഷ്യയിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിൽ സ്വകാര്യ വീടുകളും ബഹുനില റെസിഡൻഷ്യൽ ബ്ലോക്കുകളും,  വെയർഹൗസും, ഒരു പെയിന്റ് ഷോപ്പും തകർന്നതായി റോസ്റ്റോവ് ഗവർണറായ സ്ല്യൂസർ പറഞ്ഞു.


#Daily
Leave a comment