TMJ
searchnav-menu
post-thumbnail

TMJ Daily

ആംനസ്റ്റി ഇന്റര്‍നാഷണലിനെ റഷ്യ നിരോധിച്ചു

20 May 2025   |   1 min Read
TMJ News Desk

യുക്രെയ്‌നിനെ പിന്തുണയ്ക്കുന്നതിനാല്‍ ആംനസ്റ്റി ഇന്റര്‍നാഷണലിനെ റഷ്യ നിരോധിച്ചു. എന്നാല്‍, റഷ്യ നടത്തുന്ന മനുഷ്യാവകാശ ലംഘനകളെ പുറത്തു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കുമെന്ന് സംഘടന പ്രതികരിച്ചു.

1961ല്‍ ലണ്ടനില്‍ സ്ഥാപിച്ച ആംനസ്റ്റി ഇന്റര്‍നാഷണല്‍ ലോകമെമ്പാടുമുള്ള മനുഷ്യാവകാശങ്ങള്‍ക്കായി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സംഘടനയാണ്.

ആഗോള റഷ്യാഫോബിക് പദ്ധതികള്‍ തയ്യാറാക്കാനുള്ള കേന്ദ്രമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ലണ്ടന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നുവെന്ന് റഷ്യയുടെ പ്രോസിക്യൂട്ടര്‍ ജനറല്‍ ആരോപിച്ചു. സംഘടന യുക്രെയ്‌ന് വേണ്ടി വാദിക്കുന്നുവെന്നും റഷ്യ ആരോപിക്കുന്നു.

ക്രെംലിന്‍ നിങ്ങളെ നിരോധിക്കുന്നുവെങ്കില്‍ നിങ്ങള്‍ ശരിയായത് ചെയ്തിട്ടുണ്ടാകുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കല്ലാമാര്‍ഡ് പ്രസ്താവിച്ചു. എതിര്‍പ്പുകളെ നിശബ്ദമാക്കാനും പൗര സമൂഹത്തെ ഒറ്റപ്പെടുത്താനുമുള്ള റഷ്യയുടെ വിശാലമായ പ്രയത്‌നത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ആഗ്നസ് പറഞ്ഞു.

റഷ്യയിലും പുറത്തും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായുള്ള അവകാശത്തിനായുള്ള പോരാട്ടത്തില്‍നിന്നും ആംനസ്റ്റി ഒരിക്കലും പിന്‍മാറുകയില്ലെന്നും അവര്‍ പറഞ്ഞു.

ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന് പറഞ്ഞ് റഷ്യ സംഘടനകളെ പതിവായി നിരോധിക്കാറുണ്ട്. റഷ്യ നിരോധിച്ച സംഘടനകളില്‍ ഗ്രീന്‍പീസും ഉള്‍പ്പെടുന്നു.




 

#Daily
Leave a comment