TMJ
searchnav-menu
post-thumbnail

TMJ Daily

ഗൂഗിളിന് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത തുക പിഴയിട്ട് റഷ്യ

01 Nov 2024   |   1 min Read
TMJ News Desk

ര്‍ക്കാര്‍ അനുകൂല യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഗൂഗിളിന് വന്‍തുക പിഴയിട്ട് റഷ്യന്‍ കോടതി. 20 ഡിസിലയണ്‍ (രണ്ടിന് ശേഷം 34 പൂജ്യങ്ങളുള്ള തുക) ഡോളറാണ് പിഴ. ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് ഏകദേശം 2 ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണുള്ളത്. ലോകത്തുള്ള മുഴുവന്‍ പണം ഉപയോഗിച്ചാലും പിഴ അടച്ചുതീര്‍ക്കാന്‍ കഴിയാത്തതിനാല്‍ ഗൂഗിള്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും.

ഈ വിചിത്രകരമായൊരു നടപടിയിലേക്ക് കോടതിയെ നയിച്ചത് റഷ്യന്‍ മാധ്യമങ്ങളെ ഗൂഗിള്‍ കൂട്ടത്തോടെ നിയന്ത്രിക്കുന്നുവെന്ന പരാതിയാണ്. 17 റഷ്യന്‍ ചാനലുകള്‍ക്ക് യൂട്യൂബില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതായും പരാതികളുണ്ട്.

റഷ്യ തുടങ്ങിയ  സൈനിക നടപടിക്ക് ശേഷമാണ് ചില യൂട്യൂബ് ചാനലുകള്‍ക്ക് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് റഷ്യ കാണുന്നത്. നിരോധനം നീക്കണമെന്ന് റഷ്യ നേരത്തെ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഗൂഗിള്‍ നിരോധനം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടി തുടങ്ങിയത്.


#Daily
Leave a comment