TMJ Daily
അമേരിക്കന്‍ ഡ്രോണിനെ വീഴ്‌ത്തിയെന്ന വാര്‍ത്ത റഷ്യ നിഷേധിച്ചു
15 Mar 2023 | 1 min Read
TMJ News Desk
അമേരിക്കന്‍ നിരീക്ഷണ ഡ്രോണിനെ റഷ്യന്‍ യുദ്ധ വിമാനം ചൊവ്വാഴ്‌ച്ച ഇടിച്ചു വീഴ്‌ത്തിയെന്ന വാര്‍ത്ത റഷ്യന്‍ പ്രതിരോധ മന്ത്രലായം നിഷേധിച്ചു. അമേരിക്കന്‍ ഡ്രോണിനെ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ഒരു തരത്തിലും സ്‌പര്‍ശിച്ചിട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി. കടുത്ത ചില അഭ്യാസങ്ങള്‍ക്കിടയില്‍ നിയന്ത്രണം വിട്ട ഡ്രോണ്‍ കടലില്‍ പതിക്കുകയായിരുന്നു എന്നാണ് റഷ്യയുടെ അവകാശവാദം.
റഷ്യന്‍ യുദ്ധ വിമാനം പ്രൊപ്പല്ലറില്‍ ഇടിച്ചതിന്റെ ഫലമായി ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഡ്രോണിനെ കടലില്‍ പതിപ്പിക്കുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരായി എന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്റഗണിന്റെ പ്രതികരണം. അമേരിക്കയിലെ റഷ്യന്‍ അംബാസഡറെ വിളിച്ചു വരുത്തി ഡ്രോണ്‍ സംഭവത്തിലെ പ്രതിഷേധം അമേരിക്ക രേഖപ്പെടുത്തി.
#Daily
Leave a comment