
റഷ്യ ജനസംഖ്യ പ്രതിസന്ധിയില്‍
ഈ വര്‍ഷത്തെ ആദ്യത്തെ ആറു മാസങ്ങളില്‍ റഷ്യ രേഖപ്പെടുത്തിയത് ഏറ്റവും കുറഞ്ഞ ജനനനിരക്ക്. സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയായ റോസാറ്റാണ് കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. 1998ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ആയിരുന്നു ഇതിന് മുമ്പ് റഷ്യ ഇത്ര കുറവ് ജനന നിരക്ക് രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 5,99,000 ആണ് റഷ്യയില്‍ രേഖപ്പെടുത്തിയ ജനനനിരക്ക്. എന്നാല്‍ 2023 ല്‍ ഇതേ സമയത്ത് രേഖപ്പെടുത്തിയ ജനന നിരക്ക് 6,16,200 ആണ്. 2024 ജൂണില്‍ രാജ്യത്തെ ജനനനിരക്ക് 98,600 ആയി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. റോസാറ്റിന്റെ കണക്കുപ്രകാരം രാജ്യത്ത് സ്വാഭാവിക ജനന നിരക്കും കുറഞ്ഞതായി പറയുന്നു.
2022 ല്‍ 1.3 ദശലക്ഷവും, 2021ല്‍ 1.4 ദശലക്ഷം ജനന നിരക്കുമാണ് രേഖപ്പെടുത്തിയത് ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 2023ല്‍ ആകെ 1.26 ദശലക്ഷം കുഞ്ഞുങ്ങള്‍ മാത്രമാണ് റഷ്യയില്‍ ജനിച്ചത്. റഷ്യ ഭയാനകമായ രീതിയിലുള്ള ജനസംഖ്യ പ്രതിസന്ധി നേരിടുന്നുവെന്നും 2030 ആകുമ്പോഴേക്കും 2.4 ദശലക്ഷം തൊഴിലാളി ക്ഷാമത്തിന് ഇത് കാരണമായേക്കുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ദിമിത്രി ചെര്‍മിഷെങ്കോ ജൂണില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു
''ധാരാളം കുട്ടികളുള്ള ഒരു വലിയ കുടുംബം ഒരു മാനദണ്ഡമാവുകയും അത് സാമൂഹിക ജീവിതത്തിന്റെ തത്വശാസ്ത്രവും ഭരണകൂടത്തിന്റെ മുഴുവന്‍ തന്ത്രത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശവുമായി മാറുകയും ചെയ്യണമെന്ന്'' ഫെബ്രുവരിയില്‍ ഫെഡറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍, ജനനനിരക്ക് വര്‍ദ്ധിക്കുന്നതിലൂടെ ജനസംഖ്യ സുസ്ഥിരമായ വര്‍ദ്ധനവ് കൈവരിക്കണമെന്നും പുടിന്‍ കൂട്ടിചേര്‍ത്തു.
കുട്ടികളുള്ള കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി റഷ്യന്‍ നേതൃത്വം പ്രസക്തമായ ഒരു സാമ്പത്തിക സാമൂഹിക നടപടികളുടെ ഡ്രാഫ്റ്റ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. കൂടാതെ റഷ്യന്‍ നിയമനിര്‍മ്മാതാക്കള്‍ രാജ്യത്ത് ശിശുരഹിത പ്രത്യയശാസ്ത്രം നിരോധിക്കുന്ന കരട് ബില്ലും തയ്യാറാക്കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി വെസെവോലോഡ് വുക്കോലോവ് പറയുന്നു.


